പാ​ക്കി​സ്ഥാ​ൻ ഒ​രു അ​ണു​ബോം​ബ് പ്ര​യോ​ഗി​ച്ചാ​ൽ ഇ​ന്ത്യ 20 എ​ണ്ണം തി​രി​ച്ച​യ​ച്ച് ന​മ്മ​ളെ നശിപ്പിച്ചുകളയും: പ​ർ​വേ​സ് മു​ഷ​റ​ഫ്

single-img
24 February 2019

പാ​ക്കി​സ്ഥാ​ൻ ഒ​രു അ​ണു​ബോം​ബ് പ്ര​യോ​ഗി​ച്ചാ​ൽ ഇ​ന്ത്യ 20 എ​ണ്ണം തി​രി​ച്ച​യ​ച്ച് പാക്കിസ്ഥാനെ നശിപ്പിച്ചുകളയുമെന്നു മു​ൻ പാ​ക് പ്ര​സി​ഡ​ന്‍റ് പ​ർ​വേ​സ് മു​ഷ​റ​ഫ്. യു​എ​ഇ​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ​ർ​വേ​സ് മു​ഷ​റ​ഫ്.

ഇ​ന്ത്യ-​പാ​ക് ബ​ന്ധം അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ലാ​ണെങ്കിലും ആ​ണ​വ ആ​ക്ര​മ​ണം ഉ​ണ്ടാ​കി​ല്ലന്ന് പ​ർ​വേ​സ് മു​ഷ​റ​ഫ് പറഞ്ഞു. ഇ​ന്ത്യ​യെ ന​മ്മ​ൾ ഒ​രു അ​ണു​ബോം​ബ് ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ചാ​ൽ അ​യ​ൽ​രാ​ജ്യം ന​മ്മ​ളെ 20 ആ​ണ​വ ബോം​ബു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഇ​ല്ലാ​താ​ക്കി​ക്ക​ള​യും. ന​മ്മ​ൾ 50 ആ​ണ​വ ബോം​ബു​ക​ൾ ഉ​പ​യോ​ഗി​ച്ച് ആ​ദ്യം ആ​ക്ര​മി​ക്ക​ണം. 50 ബോം​ബു​ക​ൾ ഉ​പ​യോ​ഗി​ച്ച് ആ​ദ്യം ആ​ക്ര​മി​ക്കാ​ൻ ത​യാ​റാ​ണോ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

പുൽവാമയിലെ തീവ്രവാദി ആക്രമണത്തെ തുടർന്നു ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം അതിന്റെ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നു പോകുകയാണ്. ആ സമയത്താണ് മുൻ പാക്കിസ്ഥാൻ പട്ടാളത്തിന്റെ ജനറൽ കൂടെയായിരുന്നു പ​ർ​വേ​സ് മു​ഷ​റ​ഫിന്റെ ഈ പ്രസ്താവന.