സിനിമയില്‍ അപാരമായ ചങ്കൂറ്റം കാണിക്കുന്ന നായകന്മാര്‍ വ്യക്തി ജീവിതത്തില്‍ വെറും സീറോയാണെന്നു സന്തോഷ് പണ്ഡിറ്റ്

single-img
23 February 2019

സിനിമയില്‍ അപാരമായ ചങ്കൂറ്റമൊക്കെ കാണിക്കുന്ന നായകന്മാര്‍ വ്യക്തി ജീവിതത്തില്‍ വെറും സീറോ മാത്രമാണന്നു  സന്തോഷ് പണ്ഡിറ്റ്. അവരുടെ ആ ചങ്കുറപ്പൊന്നും വ്യക്തി ജീവിതത്തില്‍ കാണിക്കുന്നില്ലെന്നും പണ്ഡിറ്റ് പറഞ്ഞു.  ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ സാംസ്കാരിക നായകരെയും  അദ്ദേഹം രൂക്ഷമായി വിമർശിച്ചു. സാംസ്‌കാരിക നായകന്മാര്‍ അഭിപ്രായം പറയുന്നത് നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ മാത്രമാണെന്ന് പണ്ഡിറ്റ് പറഞ്ഞു. ജനുവരിയിലാണ് അവര്‍ക്കുള്ള അവാര്‍ഡ് പ്രഖ്യാപിക്കുന്നത് അതാണ് നവംബര്‍ ഡിസംബര്‍ മാസം തെരഞ്ഞെടുക്കാനുള്ള കാരണമെന്നും സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി.

കേരളത്തിലെ സാംസ്‌കാരിക നായകന്മാര്‍ പക്കാ വേസ്റ്റാണ്. ശരിക്കും അവരെ വെറൊരു പേരിലാണ് വിളിക്കേണ്ടത്. താന്‍ അത് പറയുന്നില്ല. അവാര്‍ഡും പണവുമാണ് ഇവരുടെ പ്രധാന പ്രശ്‌നം- പണ്ഡിറ്റ് വ്യക്തമാക്കി.

നമ്മുടെ സാംസ്‌കാരിക നായകന്മാരെ കുറിച്ച് ജനങ്ങള്‍ ഒന്ന് പഠിക്കുന്നത് നല്ലതാണ്. അവര്‍ കേരളത്തിലെ കാര്യങ്ങള്‍ക്കൊന്നും അഭിപ്രായം പറയാറില്ല. ഉത്തര്‍പ്രദേശിലെയും ചൈനയിലെയും കാര്യങ്ങള്‍ക്ക് മാത്രമാണ് പറയുകയെന്നും  സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.