അതിർത്തിയിലെ പൗരന്മാർ ബങ്കറുകൾ നി​ർ​മി​ക്ക​ണം, രാ​ത്രി​യി​ൽ വി​ള​ക്കു​ക​ൾ തെ​ളി​ക്ക​രു​ത്; ഇന്ത്യയുടെ തിരിച്ചടി ഭയന്ന് സ്വന്തം പൗരന്മാർക്ക് പാകിസ്ഥാൻ്റെ നിർദ്ദേശം

single-img
22 February 2019

പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പിന്നാലെ ഇ​ന്ത്യ​യു​ടെ തി​രി​ച്ച​ടി ഉ​ണ്ടാ​കു​മെ​ന്ന ഭ​യ​ത്തി​ൽ പാ​ക് സൈ​ന്യം ത​യാ​റെ​ടു​പ്പു​ക​ൾ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞ​താ​യി റി​പ്പോ​ർ​ട്ടുകൾ. ബ​ലൂ​ചി​സ്ഥാ​നി​ലെ പാ​ക് സൈ​നി​ക കേ​ന്ദ്ര​ത്തി​ലും പാ​ക് അ​ധി​നി​വേ​ശ കശ്മീരിലും ല​ഭി​ച്ച ര​ണ്ട് സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാണ് വിലയിരുത്തൽ.

ബ​ലൂ​ചി​സ്ഥാ​ൻ പ്ര​വി​ശ്യ​യു​ടെ ത​ല​സ്ഥാ​ന​വും സൈ​നി​ക കേ​ന്ദ്ര​വു​മാ​യ ക്വേ​റ്റ​യി​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​രോ​ട് യു​ദ്ധം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത ഉ​ള്ള​തി​നാ​ൽ വേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ളെ​ടു​ക്ക​ണ​മെ​ന്ന് സൈ​ന്യം ആ​വ​ശ്യ​പ്പെ​ട്ടതായി ടൈം​സ് ഓ​ഫ് ഇ​ന്ത്യ​ റിപ്പോർട്ട് ചെയ്യുന്നു.

അ​തി​ർ​ത്തി​യി​ലെ താ​മ​സ​ക്കാ​രി​ൽ ബ​ങ്ക​റു​ക​ൾ ഇ​ല്ലാ​ത്ത​വ​രു​ണ്ടെ​ങ്കി​ൽ ഉ​ട​ൻ അ​വ നി​ർ​മി​ക്ക​ണം. രാ​ത്രി​യി​ൽ അ​നാ​വ​ശ്യ​മാ​യി വി​ള​ക്കു​ക​ൾ തെ​ളി​ക്ക​രു​തെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു. നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും പ്ര​ദേ​ശി​ക ഭ​ര​ണ​കൂ​ടം ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

യു​ദ്ധം ഉ​ണ്ടാ​കു​ക​യാ​ണെ​ങ്കി​ൽ സി​ന്ധ്, പ​ഞ്ചാ​ബ് മേ​ഖ​ല​ക​ളി​ലെ സൈ​നി​ക, സി​വി​ൽ ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്നു​ള്ള പ​രി​ക്കേ​റ്റ സൈ​നി​ക​രെ ക്വേ​റ്റ​യി​ലെ ആ​ശു​പ​ത്രി സ്വീ​ക​രി​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണ് ക്വേ​റ്റ​യി​ലെ ക​ര​സേ​ന ക​മാ​ൻ​ഡ​ർ ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. മേ​ഖ​ല​യി​ലെ സി​വി​ൽ ആ​ശു​പ​ത്രി​ക​ളി​ലെ കി​ട​ക്ക​ക​ളി​ൽ 25 ശ​ത​മാ​നം സൈ​നി​ക​ർ​ക്കാ​യി നീ​ക്കി വ​യ്ക്ക​ണ​മെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു.

നി​യ​ന്ത്ര​ണ​രേ​ഖ​യി​ലെ നീ​ലും, ജി​ലും, റാ​വ​ൽ​കോ​ട്ട്, ഹ​വേ​ലി, കോ​ത്‌​ലി, ഭിം​ബ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ര​ദാ​ശി​ക ഭ​ര​ണ​കൂ​ട​ത്തി​നും പാ​ക് സ​ർ​ക്കാ​ർ നോ​ട്ടീ​സ് അ​യ​ച്ചു. പ്ര​ദേ​ശ നി​വാ​സി​ക​ൾ ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ആ​ക്ര​മ​ണം ഏ​തു​നി​മി​ഷ​വും പ്ര​തീ​ക്ഷി​ക്ക​ണ​മെ​ന്ന് ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കൂ​ട്ടം​കൂ​ടു​ന്ന​ത് ഒ​ഴി​വാ​ക്കു​ക​യും ര​ക്ഷ​പെ​ടാ​ൻ സു​ര​ക്ഷി​ത മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ക​യും വേ​ണ​മെ​ന്നും ക​ത്തി​ൽ സൂ​ചി​പ്പി​ക്കു​ന്നു.