ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്ഥാനുമായുള്ള മത്സരം ഇന്ത്യ വേണ്ടെന്ന് വയ്ക്കണമെന്ന് ഹര്‍ഭജന്‍ സിംഗ്; ഇന്ത്യ പാകിസ്ഥാനുമായുള്ള മത്സരം ബഹിഷ്കരിക്കണം

single-img
18 February 2019

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്ഥാനുമായുള്ള മത്സരം ഇന്ത്യ വേണ്ടെന്ന് വയ്ക്കണമെന്ന് മുന്‍ താരം ഹര്‍ഭജന്‍ സിംഗ്. ഇന്ത്യ പാകിസ്ഥാനുമായുള്ള മത്സരം ബഹിഷ്കരിക്കണം. ഈ മത്സരം ഇല്ലാതെ തന്നെ ലോകകപ്പില്‍ മുന്നോട്ട് പോകാന്‍ ശക്തിയുള്ള ടീമാണ് ഇന്ത്യയെന്നും ഹര്‍ഭജന്‍ പറഞ്ഞു.

വളരെ വിഷമകരമായ സമയമാണിത്. വിഷയത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണം. പാകിസ്ഥാനുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കണം. അല്ലെങ്കില്‍ അവര്‍ നമ്മളോട് ഇങ്ങനെ തന്നെ ചെയ്തു കൊണ്ടിരിക്കും. ക്രിക്കറ്റിലായാലും അങ്ങനെ തന്നെ വേണമെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യമാണ് ഏറ്റവും വലുത്. അതിന്‍റെ പിന്നില്‍ നാം എല്ലാം അണിനിരക്കണം. നമ്മുടെ ജവാന്മാര്‍ നിരന്തരം ആക്രമിക്കപ്പെടുമ്പോള്‍ ഏത് കായിക ഇനമായാലും മാറ്റിവെയ്ക്കപ്പെടണം. ക്രിക്കറ്റോ ഹോക്കിയോ ഏതുമാകട്ടെ, പാകിസ്ഥാനുമായി ഇനി മത്സരം വേണ്ടെന്നും ഹര്‍ഭജന്‍ പറഞ്ഞു.