പുല്‍വാമയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; മേജർ ഉൾപ്പടെ നാല് സൈനികർ കൊല്ലപ്പെട്ടു

single-img
18 February 2019

പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ തുടരുന്ന ഏറ്റുമുട്ടലില്‍ മേജര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ കൊല്ലപ്പെട്ടു. മൂന്ന് ദിവസം മുമ്പ് സി ആർ പി എഫ് വ്യൂഹത്തിനു നേരെ ആക്രമണം നടത്തിയ ആദിൽ ധറിന്റെ കൂട്ടാളികൾ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെ തുടർന്ന് സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. സൈന്യവും പൊലീസും സംയുക്തമായി തിരച്ചില്‍ ആരംഭിച്ചത്.

ഇവര്‍ ജയ്ഷെ മുഹമ്മദ് സംഘടനയിൽപ്പെട്ടവരാണെന്നും സൂചനയുണ്ട്. പുല്‍വാമ ഭീകരാക്രമണത്തില്‍ ചാവേറായ ആദില്‍ ധര്‍ ഒറ്റയ്ക്കല്ല ആക്രമണം നടത്തിയതെന്നാണ് എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയത്. ആദിലിന് മൂന്നോ നാലോ സഹായികള്‍ ഉണ്ടായിരുന്നുവെന്നും ഇവരാണ് സിആര്‍പിഎഫ് വാഹന വ്യൂഹത്തിന്‍റെ വിവരങ്ങള്‍ കൈമാറിയതെന്നുമാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.