പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണം; ഒ​രു രാ​ജ്യ​ത്തെ​യും അവിടുത്തെ ജ​ന​ങ്ങ​ളെയും മു​ഴു​വ​നാ​യും കു​റ്റ​പ്പെ​ടു​ത്താ​ൻ ക​ഴി​യു​മോ​ എന്ന ചോദ്യവുമായി ന​വ​ജോ​ത് സിം​ഗ് സി​ദ്ദു

single-img
16 February 2019

പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ഒ​രു രാ​ജ്യ​ത്തെ​യും അവിടുത്തെെ ജ​ന​ങ്ങ​ളെയും മു​ഴു​വ​നാ​യും കു​റ്റ​പ്പെ​ടു​ത്താ​ൻ ക​ഴി​യു​മോ​യെ​ന്ന് മു​ൻ ക്രി​ക്ക​റ്റ് താ​ര​വും പ​ഞ്ചാ​ബ് മ​ന്ത്രി​യു​മാ​യ ന​വ​ജോ​ത് സിം​ഗ് സി​ദ്ദു. ഭീ​ക​രാ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ചു​ള്ള പ്ര​സ്താ​വ​ന​യി​ലാ​ണ് സി​ദ്ദു ഇക്കാര്യം ചോദിച്ചത്.

പു​ൽ​വാ​മ​യി​ൽ ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണം ഭീ​രു​ത്വം നി​റ​ഞ്ഞ​തും ക്രൂ​ര​വു​മാ​യി​രു​ന്നുവെന്നും സിദ്ദു  പറഞ്ഞു. ഇ​തി​നെ താ​ൻ അ​പ​ല​പി​ക്കു​ന്നു. ഏ​തു ത​ര​ത്തി​ലു​ള്ള ആ​ക്ര​മ​ണ​വും അ​പ​ല​പ​നീ​യം ത​ന്നെ​യാ​ണ്. ആ​രാ​ണോ ഇ​ത് ചെ​യ്ത​ത് അ​വ​ർ തീ​ർ​ച്ച​യാ​യും ശി​ക്ഷി​ക്ക​പ്പെ​ട​ണം- സിദ്ദു വ്യക്തമാക്കി.

എ​ന്നാ​ൽ ഒ​രു രാ​ജ്യ​ത്തെ അ​പ്പാ​ടെ ജ​ന​ങ്ങ​ളെ മു​ഴു​വ​ൻ ഇ​തി​ന്‍റെ പേ​രി​ൽ കു​റ്റ​പ്പെ​ടു​ത്താ​ൻ ക​ഴി​യു​മോ​യെ​ന്നും സി​ദ്ദു ചോ​ദി​ച്ചു.