പുൽവാമ ഭീകരാക്രമണം; മുംബൈയിൽ ജനങ്ങൾ റെയിൽവേ ട്രാക്കിലിറങ്ങി പ്രതിഷേധിക്കുന്നു: ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു
16 February 2019
പുൽവാമ ഭീകരാക്രമണത്തെത്തുടർന്ന് മുംബൈയിൽ പ്രതിഷേധം കനക്കുന്നു. മുംബൈയിലെ നലാസോപാര പ്രതിഷേധക്കാർ റെയിൽവേ ട്രാക്കിലിറങ്ങി പ്രതിഷേധിച്ചതിനെ തുടർന്നു മുംബൈ സബർബൻ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.
നലസോപാരയുടെ വടക്കൻ മേഖലയിൽ നിന്നെത്തിയ ട്രെയിനുകൾ പ്രതിഷേധക്കാർ തടഞ്ഞു. പ്രതിഷേധം കനത്തതോടെ നിരവധി ട്രെയിനുകൾ റദ്ദാക്കി.
ഇന്ന് രാവിലെ എട്ടരയോടെ നൂറിലധികം പ്രതിഷേധക്കാരാണ് നലാസോപാര റെയിൽവേ സ്റ്റേഷനിൽ എത്തിയത്. റെയില്‍വെ പ്രോട്ടക്ഷന്‍ ഫോഴ്സും ഗവ. റെയില്‍വേ പോലീസും പ്രതിഷേധക്കാരെ നീക്കി ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കുവാൻ ശ്രമിക്കുകയാണ്.