40​ സൈ​നി​ക​ർക്ക് ജീവൻ നഷ്ടപ്പെട്ടതറിഞ്ഞ ശേഷവും ബിജെപി​യു​ടെ രാ​ഷ്​​ട്രീ​യ ച​ട​ങ്ങി​ൽ രാ​മ​ക്ഷേ​ത്ര വി​ഷ​യം ഉ​ന്ന​യി​ച്ച് അമിത് ഷാ

single-img
16 February 2019

രാ​ജ്യ​ത്തെ ഞെ​ട്ടി​ച്ച പു​ൽ​വാ​മ​യി​ലെ ഭീ​ക​രാ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്നുള്ള ദുഃഖാചരണം രാജ്യം ആചരിക്കേ ബിജെപിയുടെ ഇടപെടൽ വിവാദമാകുന്നു. കോ​ൺ​ഗ്ര​സ്​ അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ച​ട​ങ്ങു​ക​ൾ റ​ദ്ദാ​ക്കി ദുഃ​ഖാ​ച​ര​ണ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന​പ്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും ഉ​ൾ​പ്പെ​ടെ ബിജെപി നേ​താ​ക്ക​ൾ ച​ട​ങ്ങു​ക​ൾ​ക്കും ആ​ഘോ​ഷ​ങ്ങ​ൾ​​ക്കും ഭം​ഗം വ​രു​ത്തി​യി​ല്ല.

40​ സൈ​നി​ക​ർ പു​ൽ​വാ​മ​യി​ൽ കൊ​ല്ല​പ്പെ​ട്ട വി​വ​ര​മ​റി​ഞ്ഞ ശേ​ഷ​വും
വ്യാ​ഴാ​ഴ്​​ച ഉ​ച്ച​ക്കു​ശേ​ഷം ബി​ജെ​പി​യു​ടെ രാ​ഷ്​​ട്രീ​യ ച​ട​ങ്ങി​ൽ
പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​മി​ത്​ ഷാ ​ സംസാരിച്ചത് രാ​മ​ക്ഷേ​ത്ര വി​ഷ​യം ഉ​ന്ന​യി​ച്ച്. ഇൗ സംഭവം നാ​ണ​ക്കേ​ടാ​യെ​ന്ന്​ ആം ​ആ​ദ്​​മി പാ​ർ​ട്ടി നേ​താ​വും രാ​ജ്യ​സ​ഭ എം.​പി​യു​മാ​യ സ​ഞ്​​ജ​യ്​ സി​ങ്​​ കു​റ്റ​പ്പെ​ടു​ത്തി. ​

പ്രധാനമന്ത്രി നരേന്ദ്രമോദി ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഝാ​ൻ​സി​യി​ൽ വെ​ള്ളി​യാ​ഴ്​​ച സം​ഘ​ടി​പ്പി​ച്ച സ​ർ​ക്കാ​ർ ച​ട​ങ്ങ്​ റ​ദ്ദാ​ക്കി​യി​ല്ല എന്നുള്ളതും  വിവാദങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു. നൂ​റു​ക​ണ​ക്കി​ന്​ പ്ര​വ​ർ​ത്ത​ക​രു​ടെ മു​മ്പി​ൽ പു​ൽ​വാ​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​ക​ര​ണ​ങ്ങ​ളോ​ടൊ​പ്പം കേ​ന്ദ്ര സ​ർ​ക്കാ​റി​​െൻറ നേ​ട്ട​ങ്ങ​ളും ബി.​ജെ.​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ വാ​ഗ്​​ദാ​ന​ങ്ങ​ളു​മാ​യി രാ​ഷ്​​ട്രീ​യ പ്ര​സം​ഗ​മാ​ണ്​ മോ​ദി ന​ട​ത്തി​യ​ത്.

ത​​ൻ്റെ അ​ല​ഹാ​ബാ​ദി​ലെ ക​ലാ​പ​രി​പാ​ടി​യു​മാ​യി ​ഡ​ൽ​ഹി ബിജെപി പ്ര​സി​ഡ​ൻ​റ്​ മ​നോ​ജ്​ തി​വാ​രി മു​ന്നോ​ട്ടു​പോ​യ​ത്​ രൂ​ക്ഷ​മാ​യ എ​തി​ർ​പ്പാ​ണ്​ ക്ഷ​ണി​ച്ചു​വ​രു​ത്തി​യ​ത്.  തി​വാ​രി​ക്കൊ​പ്പം ഭോ​ജ്​​പു​രി ഗാ​യ​ക​ൻ ര​വി കി​ഷ​നും പ​രി​പാ​ടി​യി​ലു​ണ്ടാ​യി​രു​ന്നു. സൈ​നി​ക​രു​ടെ ര​ക്ത​സാ​ക്ഷ്യ​ത്തി​ൽ രാ​ജ്യ​മൊ​ന്ന​ട​ങ്കം ശോ​ക​മൂ​ക​മാ​യ​പ്പോ​ഴും മ​നോ​ജ്​ തി​വാ​രി പാ​ട്ടും നൃ​ത്ത​വു​മാ​യി മോ​ദി​ക്കാ​യി വോ​ട്ടു ചോ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ പ​ങ്ക​ജ്​ ഝാ ​ആ​രോ​പി​ച്ചു.

കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ലെ മു​തി​ർ​ന്ന അം​ഗ​മാ​യ പി​യൂ​ഷ്​ ഗോ​യ​ൽ സൈ​നി​ക​രു​ടെ മ​ര​ണ​മ​റി​ഞ്ഞ ശേ​ഷ​വും ത​മി​ഴ്​​നാ​ട്ടി​ൽ അ​ടു​ത്ത പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ന്​ എ.െ​എഎഡിഎം.​കെ​യു​മാ​യി സ​ഖ്യ​ച​ർ​ച്ച ന​ട​ത്തി​യ​തും വി​വാ​ദ​മാ​യി.