പുൽവാമയിൽ ഭീകരാക്രമണം നടത്തിയ ജെയ്ഷെ മൊഹമ്മദ് ഭീകരൻ ആദിൽ അഹമ്മദ് ദാറിന്‍റെ മരണാനന്തര ചടങ്ങുകള്‍ നടത്തി

single-img
16 February 2019

പുൽവാമയിൽ ഭീകരാക്രമണം നടത്തിയ ജയ്ഷെ മുഹമ്മദ് ഭീകരൻ അഹമ്മദ് മരണാന്തര ചടങ്ങുകൾ വീട്ടുകാർ നടത്തി. ഇന്ന് രാവിലെ ആദിൽ അഹമ്മദ് ദാറിന്‍റെ ഗ്രാമമായ പുൽവാമയിലെ ലേത്പോറാ ഗ്രാമത്തിലാണ് ചടങ്ങുകൾ നടന്നത്. മൃതുദേഹം ഇല്ലാതെയാണ് ചടങ്ങുകൾ കുടുംബം നടത്തിയത്.

തങ്ങൾക്ക് മൃതദേഹമോ മൃതുദേഹത്തിന്റെ അവശിഷ്ടമോ ലഭിച്ചില്ല എന്നും അത്തരത്തിൽ ഒന്നും സംഭവസ്ഥലത്തുനിന്ന് കണ്ടു കിട്ടിയില്ല എന്നും പോലീസ് അറിയിച്ചതായി ഭീകരൻ ആദിൽ അഹമ്മദ് ദാറിന്‍ പിതാവ് ഗുലാം ഹസ്സൻ ദാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കൂടാതെ 22കാരനായ ദാർപന്ത്രണ്ടാം ക്ലാസ് വരെ പഠിച്ചിട്ടുണ്ടെന്നും, അതിനു ശേഷം മതപഠനം നടത്തുകയായിരുന്നു എന്നുമാണ് പിതാവ് പറയുന്നത്. ഇതിനിടയിലാണ് മാർച്ച 2018 ൽ തീവ്രവാദ സംഘടനയിൽ ചേരാൻ വീട് വിട്ടു പോയത് എന്നും പിതാവ് പറയുന്നു.

കനത്ത സുരക്ഷയിലാണ് മരണാനന്തരചടങ്ങുകൾ നടന്നത്. ഗ്രാമത്തിലെ മുഴുവൻ കടകളും സുരക്ഷാഭീഷണി കാരണം അടച്ചിട്ടിരുന്നു. കർശന നിയന്ത്രണങ്ങൾ ഉണ്ടായിട്ടുപോലും നൂറുകണക്കിന് ആൾക്കാർ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.