മാര്‍ച്ച് അവസാനം വരെ 30 ഫ്‌ളൈറ്റുകള്‍ കൂടി റദ്ദാക്കിയതായി ഇന്‍ഡിഗോ

single-img
14 February 2019

വടക്കേ ഇന്ത്യയിലെ മോശം കാലാവസ്ഥ മൂലം മാര്‍ച്ച് അവസാനം വരെ 30 ഫ്‌ളൈറ്റുകള്‍കൂടി റദ്ദാക്കിയതായി ഇന്‍ഡിഗോ. കഴിഞ്ഞദിവസം 49 ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയതിനു പിന്നാലെ കൂടുതല്‍ ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി.

പലരും അവസാന നിമിഷം ഉയര്‍ന്ന നിരക്കു നല്‍കിയാണ് മറ്റ് ഫ്‌ളൈറ്റുകളില്‍ യാത്ര ചെയ്യുന്നത്. കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ, ബെംഗളുരു തുടങ്ങിയ സര്‍വീസുകളാണ് റദ്ദാക്കിയവയിലേറെയും. അതേസമയം ജീവനക്കാരുടെയും പൈലറ്റിന്റെയും കുറവ് പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്ന് ഇന്റര്‍ഗ്ലോബല്‍ ഏവിയേഷന്‍ അധികൃതര്‍ സൂചിപ്പിച്ചു.