കണ്ണൂര്‍ സ്വദേശി ഷാര്‍ജയില്‍ തൂങ്ങിമരിച്ച നിലയില്‍

single-img
12 February 2019

കണ്ണൂര്‍ കാഞ്ഞിരോട് സ്വദേശി ഷാജി കൊടക്കാട്ടേരി (46)യെ ഷാര്‍ജയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വ്യവസായമേഖലയിലെ താമസസ്ഥലത്താണ് ഇദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടത്. ഷാര്‍ജയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജെ.സി.ബി. മെക്കാനിക്കായിരുന്നു. 12 വര്‍ഷമായി ഷാര്‍ജയിലുള്ള ഷാജി വിസ റദ്ദാക്കി നാട്ടിലേക്ക് പോകാനൊരുങ്ങുകയായിരുന്നു.