ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നണി 160 സീറ്റുകളിൽ ഒതുങ്ങും; പ്രവചനവുമായി ഡെറിക് ഒബ്രയിന്‍

single-img
10 February 2019

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍  ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിക്ക് 150 മുതല്‍ 160 വരെ സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളുവെന്നു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രയിന്‍. എന്നാൽ ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ കരുതുന്നില്ലെന്നും ഡെറിക് ഒബ്രയിന്‍ പ്രവചിക്കുന്നു.

ഭൂരിപക്ഷം ലഭിക്കുന്നതിന് ആവശ്യമായ 272 സീറ്റുകള്‍ ലഭിക്കില്ലെങ്കിലും, പ്രതിപക്ഷ പാര്‍ട്ടികള്‍ മികച്ച മുന്നേറ്റമാണ് കാഴ്ചവെയ്ക്കുന്നതെന്നും ഡെറിക് ഒബ്രയിന്‍ പറഞ്ഞു. 340 സീറ്റുകള്‍ ലഭിക്കുമെന്നാണ് എന്‍ഡിഎ മുന്നണിയുടെ അവകാശവാദം. എന്നാല്‍ ഇതൊന്നും സാധ്യമല്ലെന്നും ഡെറിക് ഒബ്രയിന്‍ പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലുളള സമാനതകള്‍ ഉയര്‍ത്തിക്കാട്ടി മുന്നോട്ടുപോകുകയാണ് എല്ലാവരും ചെയ്യേണ്ടതെന്നും അതിനെല്ലാം ഉപരി കൂടുതല്‍ സീറ്റുകള്‍ നേടാന്‍ സഹായകമായ വിഷയങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഏറ്റെടുക്കുക എന്നതും നിര്‍ണായകമാണെന്ന് ഡെറിക് ഒബ്രയിന്‍ പറഞ്ഞു.

പ്രമുഖ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ബംഗാള്‍, ബീഹാര്‍, തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ നേടുന്നവര്‍ക്ക് പിന്തുണ നല്‍കാന്‍ എല്ലാവരും തയ്യാറാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.