സൗദിയില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു; മറ്റൊരു മലയാളിക്ക് പരിക്കേറ്റു

single-img
8 February 2019

സൗദിയിലെ തായിഫിനടുത്ത് തുര്‍ബയില്‍  വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. മറ്റൊരു മലയാളിക്ക് പരിക്കേറ്റു. മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് കേരള എസ്റ്റേറ്റ് സ്വദേശി മാട്ടുമ്മല്‍ ഹൗസില്‍ സിദ്ധിക്ക് എന്ന ബാപ്പു (50)വും സൗദി പൗരനുമാണ് മരിച്ചത്. കൊല്ലം സ്വദേശി നജീബിന് പരിക്കേറ്റു.

അപകടത്തില്‍പെട്ട രണ്ട് മലയാളികളും ജിദ്ദയില്‍ കിലോ 3 എന്ന സ്ഥലത്തെ താമസക്കാരാണ്. പെട്രോള്‍ പമ്പുകളുടെ അറ്റകുറ്റപണിയാണ് ജോലി. ജോലി സംബന്ധമായ ആവശ്യത്തിനായി തായിഫില്‍ പോയി മടങ്ങവെ ഇവര്‍ ഓടിച്ച പിക്കപ്പ് വാഹനം സൗദി പൗരന്റെ വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.