ആദ്യ പന്തെറിഞ്ഞ ശേഷം ധോണി ക്രുണാലുമായി സംസാരിച്ചു; അടുത്ത പന്തില്‍ വിക്കറ്റും വീണു: വീഡിയോ

single-img
7 February 2019

വെല്ലിങ്ടണില്‍ ന്യൂസീലന്‍ഡിന്റെ ആദ്യ വിക്കറ്റ് ക്രുണാല്‍ പാണ്ഡ്യ വീഴ്ത്തിയപ്പോള്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചത് ധോണിയായിരുന്നു. ആ പന്തിന് മുമ്പ് ക്രുണാല്‍ ധോനിക്ക് കൊടുത്ത ഉപദേശമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ഒമ്പതാം ഓവറിലെ രണ്ടാം പന്തിലായിരുന്നു ന്യൂസീലന്‍ഡിന്റെ ആദ്യ വിക്കറ്റ് പോയത്. ആ സമയത്ത് ന്യൂസീലന്‍ഡിന്റെ അക്കൗണ്ടില്‍ 86 റണ്‍സുണ്ടായിരുന്നു. ക്രീസിലുണ്ടായിരുന്നത് ഓപ്പണര്‍ കോളിന്‍ മണ്‍റോ. ആദ്യ പന്തെറിഞ്ഞ ശേഷം ധോണി ക്രുണാലുമായി സംസാരിച്ചു.

അടുത്ത പന്തില്‍ വിക്കറ്റും വീണു. ലോങ് ഓണിലൂടെ കൂറ്റനടിക്ക് ശ്രമിച്ച മണ്‍റോയ്ക്ക് പിഴച്ചു. ആ പന്ത് ബൗണ്ടറി ലൈനിന് അരികില്‍ നില്‍ക്കുകയായിരുന്ന വിജയ് ശങ്കറിന്റെ കൈകളിലെത്തി. 20 പന്തില്‍ 34 റണ്‍സായിരുന്നു പുറത്താകുമ്പോള്‍ മണ്‍റോയുടെ സമ്പാദ്യം

https://twitter.com/premchoprafan/status/1093054081512419328