ബോർഡ് നിലപാട് മാറ്റിയല്ലോയെന്ന് ജസ്റ്റിസ് ഇന്ദു മൽഹോത്ര; ഇല്ലെന്നു ദേവസ്വം ബോർഡ്
സുപ്രീം കോടതിൽ ദേവസ്വം ബോർഡ് അഭിഭാഷകൻ വാദം തുടങ്ങി. സർക്കാർ നിലപാടിനൊപ്പം ആണ് ദേവസ്വം ബോർഡും നിലപാട് സ്വീകരിച്ചത്. യുവതീ പ്രവേശന നിയന്ത്രണം അനിവാര്യമായ മതാചാരം ആണെന്നതിന് തെളിവില്ലെന്ന് ബോർഡ് സുപ്രീം കോടതിയെ ബോധിപ്പിച്ചു. രാകേഷ് ദ്വിവേദിയുടെ നിലപാടു മാറ്റത്തെ ജസ്റ്റിസ് ഇന്ദു മൽഹോത്ര ചോദ്യം ചെയ്തു. യുവതീപ്രവേശത്തെ ദേവസ്വം ബോർഡ് എതിർത്തിരുന്നുവല്ലോയെന്ന് അവർ ചോദിച്ചു. വ്യക്തിക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കാനാകില്ല എന്നും ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ നിലപാട് സ്വീകരിച്ചു
കോടതി നടപടികള്‍ തത്സമയം ഇങ്ങനെ:-
2 00
യുവതികള്‍ക്കു പ്രവേശനം വിലക്കുന്നത് തുല്യനീതിക്കുള്ള ലംഘനമാണെന്നും ദേവസ്വം ബോർഡിന് വേണ്ടി രാകേഷ് ദ്വിവേദി
2 00
ഉച്ചയ്ക്കുശേഷമുള്ള കോടതി നടപടികൾ തുടങ്ങി. രാകേഷ് ദ്വിവേദി വാദം ആരംഭിച്ചു
1 00
കോടതി ഇനി 2 മണിക്ക് ചേരും. ഉച്ചയ്ക്കുശേഷം ദേവസ്വം ബോർഡിനുവേണ്ടി രാകേഷ് ദ്വിവേദി വാദം ആരംഭിക്കും.
12 42
തുല്യതയാണു വിധിയുടെ അടിസ്ഥാനം. തൊട്ടുകൂടായ്മയല്ല. വാദം കേട്ടില്ല: സംസ്ഥാനം
12 40
പുനഃപരിശോധന ഹർജിയെ എതിർത്ത് കേരളം. പുനഃപരിശോധന അനുവദിക്കാന്‍ തക്ക വാദങ്ങളൊന്നും ഉയർന്നുവന്നിട്ടില്ല എന്ന് സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത.
12 38
പുനഃപരിശോധന ഹർജിക്കാരുടെ വാദം അവസാനിച്ചു. മറ്റുള്ളവരോട് സബ്മിഷൻ എഴുതി നൽകാൻ നിർദേശിച്ചു. എതിർവാദം 90 മിനിറ്റിനുള്ളിൽ അവസാനിപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ്.
12 30
കോടതി മുറിയിൽ അഭിഭാഷകർ തമ്മിൽ തർക്കം; ചീഫ് ജസ്റ്റിസ് അഭിഭാഷകരെ ശാസിച്ചു
12 20
മോഹൻ പരാശരൻ വാദം അവസാനിപ്പിച്ചു. പന്തളം രാജകുടുംബത്തിന് വേണ്ടി സായ് ദീപക് വാദിക്കുന്നു
12 15
ബിജെപി നേതാവ് രാധാകൃഷ്ണമേനോന് വേണ്ടി മോഹൻ പരാശരൻ വാദിക്കുന്നു.
12 10
മുതിർന്ന അഭിഭാഷകൻ വെങ്കിട്ട രാമൻ വാദം അവസാനിപ്പിച്ചു. വാദം വേഗം ഉപസംഹരിക്കാൻ ചീഫ് ജസ്റ്റിസ് നിർദ്ദേശം
11 58
ശേഖർ നാഫ്ഡേ വാദം പൂർത്തിയാക്കി. മുതിർന്ന അഭിഭാഷകൻ വെങ്കിട്ട രാമൻ വാദിക്കുന്നു
11 50
കേരളത്തിലെ സാമൂഹിക അന്തരീക്ഷം തകർന്നു : ശേഖർ നാഫ്ഡേ
11 48
ക്രിമിനാലിറ്റി ഉണ്ടെങ്കിൽ മാത്രമേ ആചാരത്തിൽ കോടതിക്ക് ഇടപെടാൻ ആകൂ: ശേഖർ നാഫ്ഡേ
11 45
ബ്രാഹ്മണ സഭയ്ക്ക് വേണ്ടി ശേഖർ നാഫ്ഡേ വാദിക്കുന്നു
11 40
അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തെ ഭരണഘടന ധാർമികത കൊണ്ട് അളക്കരുതെന്ന് മനു അഭിഷേക് സിങ് വി
11:27
സിംഗ്വി ഹാജരാകുന്നതിനെ ചോദ്യം ചെയ്ത് ദേവസ്വം ബേര്‍ഡ് അഭിഭാഷകന് രാകേഷ് ദ്വിവേദി
11:26
സിംഗ്വി ഹാജരാകുന്നതിനെതിരെ ദേവസ്വം അഭിഭാഷകന്
11:24
പ്രയാര്‍ ഗോപാലകൃഷ്ണനുവേണ്ടി മനു അഭിഷേക് സിംഗ്വി
11:24
വി.ഗിരി ബ്രഹ്മചര്യമെന്നത് സ്ത്രീകളുടെ തലയില്‍ അടിച്ചേല്‍പ്പിക്കരുതെന്ന ചന്ദ്രചൂഡിന്റെ പരാമര്‍ശം ഗുരുതര പ്രത്യാഘാതമുണ്ടാക്കും.
11:22
വി.ഗിരി ഭക്തര്‍ക്ക് ഭരണഘടനാപരമായ സ്വാതന്ത്ര്യമുണ്ട്.
11:22
വി ഗിരി ആരെയും ഒഴിവാക്കി നിര്‍ത്തുകയല്ല. ആ തത്വങ്ങള്‍ക്ക് ഇവിടെ ബന്ധമില്ല.
11:21
വി ഗിരി ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിധിയിലെ വ്യാഖ്യനത്തിന് ഗുരുതര പ്രത്യാഘാതം ഉണ്ടാകും
11:20
വി ഗിരി തന്ത്രിയാണ് പ്രതിഷ്ഠയുടെ രക്ഷാധികാരി. ശബരിമല അയ്യപ്പന് പ്രത്യേക സ്വഭാവമാണ്. അതാണ് ബ്രഹ്മചര്യം. മറ്റു ക്ഷേത്രങ്ങള്‍ പോലെയല്ല
11:14
വി ഗിരി ഹിന്ദു വിശ്വാസിയുടെ മൗലികാവകാശവും വിഗ്രഹത്തിന്റെ അവകാശവും പരസ്പര പൂരകം.
11:13
വി ഗിരി വിഗ്രഹത്തിന്റെ അവകാശങ്ങളുമായി ബന്ധപ്പെട്ടാണ് യുവതികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അയ്യപ്പന് നൈഷ്ഠിക ബ്രഹ്മചാരിയാണ്.
11:11
ജസ്റ്റിസ് നരിമാന് തൊട്ടു കൂടായ്മയുടെ അടിസ്ഥാനത്തിലല്ല വിധി
11:10
1955ലെ പൗരാവകാശ നിയമത്തിന്റെ മൂന്നാം വകുപ്പ് പരാശരനെ ഓര്‍മ്മിപ്പിച്ച് ജസ്റ്റിസ് നരിമാന്
11:08
തന്ത്രിക്ക് വേണ്ടി അഡ്വക്കേറ്റ് ഗിരി വാദം ആരംഭിച്ചു.
11:08
പരാശ്വരന്‍ വാദം അവസാനിപ്പിച്ചു.
11:07
പരാശ്വരന്‍: ഞാന്‍ ഇതുവരെ ഹാജരായ 3 പുനപരിശോധന ഹര്‍ജികള്‍ എല്ലാം കോടതി സ്വീകരിച്ചിട്ടുണ്ട്. ഇതും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
11:06
പരശ്വരന്‍: പട്ടിക ജാതി സ്ത്രീകള്‍ക്ക് മാത്രമാണ് വിലക്ക് എങ്കില്‍ അത് വിവേചനം പക്ഷെ അവര്‍ക്ക് മാത്രമല്ല വിവേചനം
11:05
പരാശ്വരന്‍: ജാതിയുടെ അടിസ്ഥാനത്തില്‍ അല്ല യുവതികള്‍ക്ക് നിരോധനം
11:04
ജസ്റ്റിസ് നരിമാന് :പട്ടിക ജാതി പട്ടിക വര്‍ഗ്ഗത്തില്‍ പെട്ട യുവതി അവിടെ വരണമെങ്കില്‍ എന്താകും ആ സ്ത്രീയുടെ വികാരമെന്ന് ആലോചിച്ചിട്ടുണ്ടോ?
11:02
സ്ത്രീകള്‍ക്ക് വിലക്ക് ഇല്ല. അത് പ്രത്യേക പ്രയത്തലുള്ളവര്‍ക്കാണ്. അതിനെ തൊട്ടുകൂടായ്മയായി കോടതി വലയിരുത്തിയതാണ്. ബിജോയ് ഇമ്മനുവല്‍ കേസിലെ വിധി പോലെ വിശ്വസത്തെ യുക്തികൊണ്ട് അളക്കരുതെന്നും പരാശ്വരന്‍.
10:59
തൊട്ടു കൂടായ്മ എന്നത് കുറ്റമാണ്. എന്നാല്‍ എന്താണ് തൊട്ടുകൂടായ്മ എന്നു കൃത്യമായി നിര്‍വചിക്കണം. തൊട്ടുകൂടായ്മ അല്ല ശബരിമലയില്‍. അതുകൊണ്ട് തൊട്ടുകൂടായ്മ എന്തെന്ന് നിര്‍വചിക്കണം.
10:57
ആചാരങ്ങള്‍ അസംബന്ധമാണെങ്കിലേ കോടതിക്ക് ഇടപെടാനാകൂവെന്ന് പരാശ്വരന്‍.
10:56
ബിജോയ് ഇമ്മാനുവല്‍ കേസിലെ ഉത്തരവ് ചൂണ്ടിക്കാട്ടി പരാശ്വരന്‍. ഇതേ ഉത്തരവ് ഭരണഘടനാ ബഞ്ചിന്റെ വിധിയോട് വിയോജിച്ച ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയും ചൂണ്ടിക്കാട്ടിയിരുന്നു.
10:54
യുവതീ പ്രവേശനം അനുവദിക്കാത്തത് തൊട്ടുകൂടായ്മയുടെ ഭാഗമായല്ലെന്ന് പരാശ്വരന്‍.
10:51
വിവേചനം ഒഴിവാക്കാന്‍ ഉള്ള ഭരണഘടനാ വ്യവസ്ഥ പ്രകാരം മത സ്ഥാപനങ്ങള്‍ തുറന്ന് കൊടുക്കാനാകില്ലെന്ന് പരാശ്വരന്‍.
10:50
ഭരണഘടനയുടെ 15, 17, 25 അനുച്ഛേദങ്ങള്‍ തമ്മിലുള്ള ബന്ധം പരിശോധിക്കുന്നതില്‍ കോടതി പരാജയപ്പെട്ടു. അത് ഗുരുതര പിഴവെന്ന് മോഹന്‍ പരാശ്വരന്‍.
10:48
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് ജസ്റ്റിസ് നരിമാനുമായി കൂടിയാലോചന നടത്തുന്നു.
10:
25ാം അനുച്ഛേദം അനുസരിച്ച് വിശ്വാസ സ്വാതന്ത്ര്യം പ്രധാനമാണെന്ന് മോഹന്‍ പരാശ്വരന്‍ എന്‍എസ്എസിനു വേണ്ടി വാദിക്കുന്നു.
10:43
ഭരണഘടനയുടെ 25ാം അനുച്ഛേദ പ്രകാരമുള്ള അവകാശമാണ് കേസില്‍ പ്രധാനമെന്ന് മോഹന്‍ പരാശരന്
10:43
എല്ലാ ഹര്‍ജികളിലെയും വാദങ്ങള്‍ സമാനമെന്ന് ചീഫ് ജസ്റ്റിസ്.
10:41
ചടടനുവേണ്ടി ഹാജരായ മോഹന്‍ പരാശരന് വിധിയിലെ പിഴവുകള്‍ ചൂണ്ടികാണിക്കുന്നു
10:33
കോടതി നടപടിക്രമങ്ങളിലേക്ക് കടക്കുന്നു. ചീഫ് ജസ്റ്റിസ് കോടതിയില്‍ എത്തി. നടപടികള്‍ ആരംഭിച്ചു.