‘സ്റ്റംപിന് പിന്നില്‍ ധോണിയാണോ? എങ്കില്‍ ക്രീസ് വിട്ട് പോകാതിരിക്കു’; മുന്നറിയിപ്പുമായി ഐ.സി.സി

single-img
5 February 2019

മിന്നല്‍ സ്റ്റമ്പിങ്ങുമായി പലപ്പോഴും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാറുള്ള താരമാണ് ധോണി. ഇപ്പോഴിതാ ധോണി വിക്കറ്റിനു പിന്നിലുള്ളപ്പോള്‍ ക്രീസ് വിടരുതെന്ന മുന്നറയിപ്പുമായി ഐ.സി.സി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

‘ജീവിതം ആനന്ദകരമാക്കാനുള്ള വഴി പറഞ്ഞ് തരൂ’ എന്ന ഒരാളുടെ ട്വീറ്റിന് ഐ.സി.സി നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ‘എം.എസ് ധോണി സ്റ്റംപിന് പിറകിലുണ്ടായിരിക്കേ, ക്രീസ് വിട്ട് പോകാതിരിക്കൂ’ എന്നാണ് ഐ.സി.സി ട്വീറ്റ് ചെയ്തത്.

ന്യൂസീലന്‍ഡിനെതിരായ അഞ്ചാം ഏകദിനത്തിലും ഒരു തകര്‍പ്പന്‍ സ്റ്റമ്പിങ്ങിലൂടെ ധോണി താരമായിരുന്നു. ധോണിയുടെ വിക്കറ്റിനു പിന്നിലെ മനസാന്നിധ്യമാണ് നിര്‍ണായകമായത്. മുന്‍നിര തകര്‍ന്ന കീവീസിനെ 32 പന്തില്‍ 44 റണ്‍സുമായി മുന്നോട്ടുനയിക്കുകയായിരുന്ന ജെയിംസ് നീഷാമിന്റെ വിക്കറ്റാണ് ധോണിയുടെ ഇടപെടലിലൂടെ ഇന്ത്യയ്ക്ക് ലഭിച്ചത്.