കേരള ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അഴിമതി കാട്ടിയ പാര്‍ട്ടി എന്‍ എസ് എസ് ഉണ്ടാക്കിയ എൻ ഡി പിയാണ്: കോടിയേരി ബാലകൃഷ്ണന്‍

single-img
4 February 2019

എന്‍.എസ്.എസിനെ കടന്നാക്രമിച്ചു സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നുണ്ടെങ്കില്‍ രാഷ്ട്രീയ നിലപാട് വ്യക്തമാക്കണമെന്നും നിഴല്‍ യുദ്ധം വേണ്ടെന്നും എന്‍.എസ്.എസിനോട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

എന്‍.എസ്.എസ് സമുദായ അംഗങ്ങളുടെ പുരോഗതിക്കുവേണ്ടിയുള്ള പദ്ധതികളാണ് നടപ്പാക്കേണ്ടത്. അല്ലാതെ രാഷ്ട്രീയ നിലപാട് എടുക്കാന്‍ പാടില്ല. അത് അവരുടെ അണികള്‍ തന്നെ എതിര്‍ക്കുന്നുണ്ട്. എന്‍.എസ്.എസിന് വേണമെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കാം. മുമ്പ് എന്‍.എസ്.എ് അത് ചെയ്തിട്ടുണ്ട്. 1982 ല്‍. എന്‍.ഡി.പി എന്നായിരുന്നു ആ പാര്‍ട്ടിയുടെ പേര്. കേരള ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അഴിമതി കാട്ടിയ പാര്‍ട്ടിയായിരുന്നു അത്- കോടിയേരി പറഞ്ഞു.

എന്‍ എസ് എസ് കേരള രാഷ്ട്രീയത്തില്‍ ഇടപെടാന്‍ വേണ്ടി ഉണ്ടാക്കിയ പാര്‍ട്ടിയാണ് നാഷണൽ ഡെമോക്രാറ്റിക്‌ പാർട്ടി എന്ന എൻ ഡി പി. 1973 ജൂലായ് 22നായിരുന്നു നാഷണൽ ഡെമോക്രാറ്റിക് പാർട്ടി രൂപീകരിച്ചത്. കോൺഗ്രസുമായി സഖ്യത്തിലെര്‍പ്പെട്ടു മത്സരിച്ച എൻ ഡി പി നിയമസഭയിൽ ഏതാനും സീറ്റുകളും സ്വന്തമാക്കിയിരുന്നു. പക്ഷേ പിന്നീട് രാഷ്‌ട്രീയ പാർട്ടി എന്ന നിലക്ക്‌ എൻ ഡി പി ദയനീയമായി പരാജയപ്പെട്ടു. 1994ൽ എൻ ഡി പി പിരിച്ചുവിടാൻ തീരുമാനിച്ച ശേഷമാണ്‌ പ്രശസ്‌തമായ സമദൂര സിദ്ധാന്തം എൻ എസ്‌ എസ്‌ ആവിഷ്‌കരിച്ചത്‌. . നെയ്യാറ്റിൻകര, നേമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിൽ എൻ.ഡി.പി.ക്ക് സ്വാധീനമുണ്ടായിരുന്നൂ