വീടിൻ്റെ വാതില്‍ മറയ്ക്കുന്ന രീതിയില്‍ സ്റ്റെയര്‍കെയ്‌സ് പണിത ചിത്രം വാട്സാപ്പിൽ കണ്ട് `ബംഗാളി´കളെ പരിഹസിക്കാൻ വരട്ടെ; സത്യാവസ്ഥ ഇതാണ്

single-img
3 February 2019

വീടിൻ്റെ വാതില്‍ മറയ്ക്കുന്ന രീതിയില്‍ സ്റ്റെയര്‍കെയ്‌സ് എന്ന നിലയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രത്തിൻ്റെ സത്യാവസ്ഥ യഥാർത്ഥത്തിൽ മറ്റൊന്നാണ്. ബംഗാളികളെ പണി ഏൽപ്പിച്ചാൽ ഇങ്ങനെയിരിക്കും എന്ന നിലയിലാണ് ചിത്രം പ്രചരിച്ചത്. എന്നാല്‍ ആ ഫോട്ടോയുടെ സത്യാവസ്ഥ വെളിപ്പെടുത്തുന്ന മറ്റൊരു ഫോട്ടോയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

സ്റ്റെയര്‍കെയ്‌സിന്റെ ഭാഗത്ത് നിന്നും മുറിയുടെ വാതില്‍ നീക്കി പണിതിരിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. പ്ലാനിന് അനുസരിച്ച് മാറ്റി പണിയുന്നതിന് മുന്‍പുള്ള ചിത്രമാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്.


ഇതിന് ബംഗാളിയെ കുറ്റം പറയേണ്ടതില്ലെന്ന് ഒരു വിഭാഗം സമൂഹമാധ്യമങ്ങളില്‍ അപ്പോള്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. വീടു പണിതുകൊണ്ടിരിക്കുന്ന സമയം പ്ലാന്‍ മാറ്റുന്നത് സ്വാഭാവികമാണ്. മാത്രമല്ല, ഇങ്ങനെ സ്റ്റെയര്‍കെയ്‌സ് വരുമ്പോള്‍ അത് ശ്രദ്ധിക്കാതെ സൈറ്റ് സൂപ്പര്‍വൈസറോ, എഞ്ചിനിയറോ വിടാറുമില്ലെന്നും പലരും ചൂണ്ടിക്കാട്ടി. അത് വ്യക്തമാക്കുന്ന ഫോട്ടോയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.