ഒരു ഹെക്ടർ വനം ഒന്നര ലക്ഷം ലിറ്റർ വെള്ളം ശേഖരിച്ചു വയ്ക്കുന്നു; പക്ഷേ ഒരു കാട്ടുതീ ഈ ജലസമ്പത്തിനെ നീരാവിയായി അന്തരീക്ഷത്തിലെത്തിക്കും

single-img
1 February 2019

വേനൽ കടന്നുവരുന്ന വേളയിൽ കാട്ടുതീയുടെ ഭീകരാവസ്ഥ വരച്ചുകാട്ടി ഫേസ്ബുക്ക് കുറിപ്പ്. അടുത്ത കാലം വരെ ജലഷാമം എന്നാൽ കേരളീയർക്ക് ഭാരതപുഴ മാത്രമായിരുന്നു ഉദാഹരണമെന്നും  എന്നാൽ മാറിയ കാലത്ത് അതല്ല യഥാർത്ഥ അവസ്ഥയെന്നും  സുധീഷ് തട്ടേക്കാട് ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഭൂതത്താൻകെട്ടും ഇടമലയാർ ഡാമും ജനുവരി, ഫെബ്രുവരി മാസത്തിൽ തുറന്നു വിട്ടാൽ പെരിയാറിന്റെ അവസ്ഥയും മറ്റൊന്നല്ലെന്നും കുറിപ്പിൽ പറയുന്നു.

കാട് കരിഞ്ഞാൽ നാട് കരിയും. അപൂർവ്വ ജൈവസമ്പത്തുകൊണ്ട് സമ്പന്നമായ പശ്ചിമഘട്ടം കത്താതിരിക്കേണ്ടതും അവ സംരക്ഷിക്കേണ്ടതും നമ്മുടെ ഓരോരുത്തരുടേയും കടമയാണ്- കുറിപ്പിൽ പറയുന്നു.

പെരിയാറും ഇടമലയാറും ചുറ്റിയൊഴുകുന്ന കുട്ടംപുഴ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽപോലും കിണറുകുഴിക്കാൻ നീരുറവയുടെ സ്ഥാനം നോക്കുന്ന നമ്മൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ മലമുകളിൽ നിന്നും മിനിറ്റിൽ ലക്ഷക്കണക്കിന് ലിറ്റർ ജലം വെള്ളച്ചാട്ടമായി എങ്ങനെ താഴേക്ക് പതിക്കുന്നെന്ന്. അതിനൊരൊറ്റ ഉത്തരമേയുള്ളു, ഒരു ഹെക്ടർ വനം ഒന്നര ലക്ഷം ലിറ്റർ വെള്ളം ശേഖരിച്ചു വയ്ക്കുന്നു. എന്നിട്ടവ ചെറിയ ഉറവകളായി നമ്മുടെ കിണറിലും തോട്ടിലും പുഴയിലേയ്ക്കും എത്തുന്നു.

എന്നാൽ കാട്ടുതി എന്ന കൊടിയ വിപത്ത് കാട് കരുതി വച്ച ഈ ജലസംമ്പത്തിനെ നീരാവിയായി അന്തരീക്ഷത്തിലേയ്ക്കെത്തിക്കും തൽഭലമായി നമ്മുടെ കിണറും തോടും വറ്റുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്. തീ കെടുത്താൻ ഫോറസ്റ്റുകാരും ഫയർഫോഴ്സും ഉണ്ടെങ്കിലും അവർക്ക് ചെയ്യാൻ പറ്റുന്നതിനൊക്കെ ഒരു പരിധിയുണ്ടെന്നും ഒരു കാട് കത്തുന്നത് തടയാൻ കഴിഞ്ഞില്ലെങ്കിലും ഒരു മരം കത്തുന്നത് തടയാൻ നമുക്കാവണമെന്നും കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

https://www.facebook.com/story.php?story_fbid=2200907249973347&id=100001622798691