സഹായത്തിനെത്തിയ കോഹ്ലിയെ നോക്കാതെ രണ്ടും കല്‍പ്പിച്ച് മുഹമ്മദ് ഷമി ഇംഗ്ലീഷില്‍ മറുപടി പറഞ്ഞു; യുവര്‍ ഇംഗ്ലീഷ് ബഹൂത്ത് ആച്ഛാ എന്ന് അവതാരകനായ സൈന്‍ ഡൗളി; കൂട്ടച്ചിരി: വീഡിയോ

single-img
29 January 2019

ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ മുഹമ്മദ് ഷമിയായിരുന്നു മാന്‍ ഓഫ് ദി മാച്ചായത്. ഒമ്പത് ഓവറില്‍ 41 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റാണ് ഷമി നേടിയത്. മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വീകരിച്ചാല്‍ അവതാരകന്റെ ചോദ്യങ്ങള്‍ക്ക് ഷമി ഹിന്ദിയിലാണ് സാധാരണ മറുപടി പറയുക.

ആദ്യ മത്സരത്തില്‍ നായകന്‍ വിരാട് കോഹ്‌ലിയെ കൂട്ടുപിടിച്ചാണ് ഷമി പുരസ്‌കാരം വാങ്ങാന്‍ പോയത്. പുരസ്‌കാരം സ്വീകരിച്ചതിനു ശേഷം ഷമി ഹിന്ദിയില്‍ പറഞ്ഞത് കോഹ്‌ലി വിവര്‍ത്തനം ചെയ്തു. എന്നാല്‍ ഇത്തവണ സഹായത്തിന് കോഹ്‌ലി എത്തിയെങ്കിലും ഇംഗ്ലീഷില്‍ തന്നെ ഷമി മറുപടി നല്‍കുകയും ചെയ്തു.

അവതാരകനും മുന്‍ ന്യൂസിലാന്‍ഡ് താരം കൂടിയായ സൈന്‍ ഡൗളി ഷമി നിങ്ങളുടെ ഇംഗ്ലീഷ് ബഹുത് അച്ചാ എന്നു പറഞ്ഞു അഭിനന്ദിക്കുകയും ചെയ്തു. കോഹ്‌ലിയും ഷമിയും ചിരിയോടെ ഡൗളിയെ ശ്രവിക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായിരിക്കുകയാണ്.

https://twitter.com/premchoprafan/status/1089818119466450945