ഒമാനിലുള്ളവര്‍ ജസ്പിരിന്‍ മരുന്ന് കഴിക്കരുത്

single-img
23 January 2019

വേദനസംഹാരിയായ ജസ്പിരിന്റെ വിൽപന നിർത്തിവെക്കാൻ ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. നിലവാരം ഇല്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഗൾഫ് ഫാർമസ്യൂട്ടിക്കൽസ് ഇൻഡസ്ട്രീസ് നിർമിക്കുന്ന ജസ്പിരിൻ 81 ഗ്രാമിന്റെ എല്ലാ ബാച്ചുകളും വിപണിയിൽനിന്ന് പിൻവലിക്കണമെന്ന് കാട്ടി മന്ത്രാലയം സർക്കുലർ പുറപ്പെടുവിച്ചു. ഈ മരുന്നുകൾ ഉപയോഗിക്കുന്നവർ എത്രയും പെട്ടെന്ന് ഡോക്ടറെ കണ്ട് പകരം മരുന്ന് എഴുതിവാങ്ങണമെന്നും മന്ത്രാലയം നിർദേശിച്ചു.