ശബരിമലയിൽ സ്ത്രീകൾ കയറരുതെന്ന് പുത്തരിക്കണ്ടത് പ്രസംഗിച്ച സ്വാമി ചിദാനന്ദപുരി മുൻപ് സ്ത്രീകളെ ശബരിമലയിൽ കയറ്റാന്‍ വേണ്ടി വാദിച്ച ആൾ; വീഡിയോ പുറത്തു വിട്ടു എൻ എൻ കൃഷ്ണദാസ്

single-img
21 January 2019

ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ പുത്തരിക്കണ്ടം മൈതാനത്തു പ്രസംഗിച്ച സ്വാമി ചിദാനന്ദപുരി മുൻപ് സ്ത്രീകൾ ശബരിമലയിൽ കയറണം എന്ന് ശക്തമായി വാദിച്ചിരുന്ന ആൾ. സി പി എം നേതാവും മുൻ എം പിയുമായ എൻ എൻ കൃഷ്ണദാസ് ആണ് സ്വാമി ചിദാനന്ദപുരിയുടെ പഴയ വീഡിയോ ഫേസ് ബുക്കിൽ വീണ്ടും അപ്ലോഡ് ചെയ്തത്.

ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നൽകാത്തത് സ്ത്രീ സമൂഹത്തിന് തന്നെ അപമാനമാണ്. കാരണം സ്ത്രീപുരുഷസമത്വം ആണ് ഭരണഘടന ഉറപ്പു തരുന്നത്. അതിലുപരി ആരാധിക്കാനുള്ള അവകാശം മൗലികമാണ്. ആരാധിക്കാനുള്ള അവകാശം മൗലികമായതുകൊണ്ടും സ്ത്രീപുരുഷസമത്വം ഭരണഘടന അനുശാസിക്കുന്നത് കൊണ്ടും സ്ത്രീകൾക്ക് പ്രായ വ്യത്യാസം നോക്കാതെ ശബരിമല പ്രവേശനം നൽകണം എന്നാണു സ്വാമി ചിദാനന്ദപുരി വീഡിയോയിൽ പറഞ്ഞിരിക്കുന്നത്.

ശബരിമല വിഷയവുമായി ബന്ധപ്പെട്ടു നിലപാട് മാറ്റം നടത്തുന്ന ആദ്യ സംഘപരിവാർ നേതാവല്ല സ്വാമി ചിദാനന്ദപുരി. മുൻപ് ഓ രാജഗോപാലും, കെ സുരേന്ദ്രനും ശബരിമലയിൽ സ്ത്രീകൾ കയറണം എന്ന വാദം പരസ്യമായി തന്നെ ഉന്നയിച്ചിരുന്നു. എന്നാൽ ആർ എസ് എസ് നേതൃത്വത്തിൽ സമരം ശക്തമാക്കിയതോടെ ഇവരെല്ലാം പഴയനിലപാട് തിരുത്തി അതി ശക്തമായി സ്ത്രീ പ്രവേശനത്തിനെതിരെ രംഗത്തെത്തുകയായിരുന്നു.