നൈഷ്ഠിക ബ്രഹ്മചാരിയായ അമൃതാനന്ദമയി സ്ത്രീകളെയും പുരുഷന്‍മാരെയും കണ്ടിട്ടും നൈഷ്ഠിക ബ്രഹ്മചര്യം നഷ്ടപ്പെട്ടോ? – കോടിയേരി

single-img
20 January 2019

ശബരിമല ആചാര സംരക്ഷണത്തിനായി ശബരിമല കര്‍മസമിതി സംഘടിപ്പിക്കുന്ന അയ്യപ്പഭക്ത സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ അമൃതാനന്ദമയിക്കെതിരെ രൂക്ഷ വിമർശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത്.

നൈഷ്ഠിക ബ്രഹ്മചാരിയായതുകൊണ്ടാണ് അയ്യപ്പനെ കാണാന്‍ യുവതികള്‍ എത്തരുതെന്ന് പറയുന്നത്. ഈ സമരത്തിനാണ് അമൃതാനന്ദമയി നേതൃത്വം നല്‍കുന്നത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളും പുരുഷന്‍മാരും അമൃതാനന്ദമയിയെ കാണാന്‍ എത്തുന്നുണ്ട്. അവര്‍ ഒരു നൈഷ്ഠിക ബ്രഹ്മചാരിയാണ്. എല്ലാ തരത്തിലുമുള്ള ആളുകള്‍ എത്തിയിട്ടും അമൃതാനന്ദമയിയുടെ നൈഷ്ഠിക ബ്രഹ്മചര്യത്തിന് എന്തെങ്കിലും കുഴപ്പം സംഭവിച്ചിട്ടുണ്ടോ എന്ന് കോടിയേരി ചോദിച്ചു.

അതേസമയം വൈകിട്ട് മൂന്ന് മണിക്ക് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാരംഭിക്കുന്ന നാമജപ ഘോഷയാത്രയോടെയാണ് അയ്യപ്പസംഗമത്തിന് തുടക്കമാവുക. കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി സംഗമിത്തിനെത്തും. മാതാ അമൃതാനന്ദമയി അയ്യപ്പസംഗമത്തിനെത്തുന്നത് ഗുണകരമാവുമെന്നാണ് കര്‍മസമിതി കണക്കുകൂട്ടുന്നത്.

അയ്യപ്പസംഗമത്തോടെ രാഷ്ട്രീയമായ മെച്ചമുണ്ടാകുമെന്നാണ് ആര്‍ എസ് എസും ശബരിമല കര്‍മ സമതിയും കണക്കൂകൂട്ടുന്നൂ. ശബരിമല വിഷയത്തില്‍ സര്‍ക്കാര‍് സ്വീകരിച്ച് സമീപനങ്ങള്‍ വിശ്വാസുകളുടെ മുന്നില്‍ തുറന്നകാട്ടാനുള്ള രാഷ്ട്രീയവേദിയാക്കി അയപ്പസംഗമത്തെ മാറ്റുകയാണ് ബി.ജെ.പിയുടെയും ലക്ഷ്യം.