ഗോ മാതാവിനെ സം​ര​ക്ഷി​ക്കാ​ൻ യോ​ഗി ആ​ദി​ത്യ​നാ​ഥ് മ​ദ്യ​ത്തി​ന് സെ​സ് ഏ​ർ​പ്പെ​ടു​ത്തി

single-img
19 January 2019

പശിക്കളെ സം​ര​ക്ഷി​ക്കാ​ൻ മ​ദ്യ​ത്തി​ന് സെ​സ് ഏർപ്പെടുത്താന്‍ ഉത്തർ പ്രദേശ് സർക്കാർ തീരുമാനിച്ചു. മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം. അലഞ്ഞു തിരിഞ്ഞു നടക്കുന്ന പ​ശു​ക്ക​ൾ​ക്കാ​യു​ള്ള ഷെ​ൽ​ട്ട​ർ ഹോ​മു​ക​ൾ, പുല്ലു വളർത്തൽ കേന്ദ്രങ്ങൾ എ​ന്നി​വ നി​ർ​മി​ക്കു​ന്ന​തി​നും മ​റ്റ് ക്ഷേമ​ പ​ദ്ധ​തി​ക​ൾക്കുമായാണ് മ​ദ്യ​ത്തി​ന് സെ​സ് ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്.

ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യ​ത്തി​നാ​ണ് സെ​സ് ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. സെ​സ് ഏ​ർ​പ്പെ​ടു​ത്തു​ന്ന​തോ​ടെ ഒ​രു കു​പ്പി മ​ദ്യ​ത്തി​ന് പ​ത്ത് രൂ​പ വ​രെ വ​ർ​ധി​ക്കും.ഗോ കല്യാൺ സെസ്സ് എന്ന് പേരിട്ടിരിക്കുന്ന ഈ അധിക നികുതി വഴി 155 കോ​ടി രൂ​പ പി​രി​ച്ചെ​ടു​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ കണക്കുകൂട്ടുന്നത്. പ​ശു​ക​ൾ​ക്കാ​യി ഷെ​ൽ​ട്ട​ർ ഹോ​മു​ക​ൾ നി​ർ​മി​ക്കാ​ൻ ജ​നു​വ​രി മൂ​ന്നി​ന് സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മ​ദ്യ​ത്തി​ന് സെ​സ് ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്