രോഗിയും വൃദ്ധയുമായ അമ്മയെ സൗദിയിലെത്തിച്ച്​ പരിചരിച്ചു; സൗദി അധികൃതർ മലയാളി കുടുംബത്തിന്റെ​ പിഴ ഒഴിവാക്കി

single-img
18 January 2019

രോഗിയും വൃദ്ധയുമായ അമ്മയെ സന്ദർശക വിസയിൽ സൗദിയിലെത്തിച്ച്​ പരിചരിച്ച മലയാളി കുടുംബത്തിന്​ വിസ കാലാവധി കഴിഞ്ഞും സൗദിയിൽ തങ്ങിയതി​​​​​ന്റെ പിഴ ഒഴുവാക്കി നൽകി. കോഴിക്കോട്​ വേങ്ങേരി കളത്തിൽ വീട്ടിൽ സന്തോഷിനാണ് സൗദി അധികൃതർ പിഴ ഒഴുവാക്കി നൽകിയത്. കാലാവധി കഴിഞ്ഞും സൗദിയിൽ തങ്ങിയതി​​​​​െൻറ പിഴയായ 15000 റിയാലാണ്​ അധികൃതർ ഒഴിവാക്കിക്കൊടുത്തത്​.

അച്​ഛൻ മരിച്ചതോടെ നാട്ടിൽ ഒറ്റപ്പെട്ടുപോയ അമ്മയെ സൗദിയിലേക്ക്​ കൊണ്ടുവരികയായിരുന്നു. സാധാരണ വിസിറ്റിംഗ്​ വിസയിൽ വന്നുപോവാറാണ്​ പതിവ്. എന്നാൽ ഇപ്പോൾ 82 വയസ്സുള്ള അമ്മ ചന്ദ്രവല്ലിക്ക്​ മൂന്ന്​ വർഷം​ മുമ്പ്​ അൽഷിമേഴ്​സ്​ ബാധിച്ചതോടെ വിസ കാലാവധി തീരുമ്പോൾ നാട്ടിൽ അയച്ച്​ തിരികെ കൊണ്ടുവരാൻ കഴിയാതെയായി. ഇതോടെ വിസ കാലാവധി കഴിഞ്ഞും മകനൊപ്പം താങ്ങുകയായിരുന്നു.

കമ്പനിയിൽ 15 വർഷം പൂർത്തിയാക്കിയതോടെ സന്തോഷ്​ നിർബന്ധ പൂർവ്വം എക്​സിറ്റ്​ വാങ്ങി നാട്ടിലേക്ക്​ പോകാൻ തീരുമാനിച്ചു. എന്നാൽ സന്ദർശക വിസ കാലാവധി കഴിഞ്ഞും ‘അമ്മ സൗദിയിൽ തങ്ങിയതിനുളള പിഴ സംഖ്യ 15000 റിയാൽ അടക്കുക എന്നത് കടമ്പയായി. ഒടുവിൽ സാമൂഹ്യ പ്രവർത്തകൻ ഷാജി വവയനാടിന്റെ സഹായത്തോടെ സൗദി അധികൃതർക്ക്​ അപേക്ഷ നൽകുകയായിരുന്നു. വിസ കാലാവധി കഴിഞ്ഞിട്ടും ‘അമ്മ തങ്ങിയതിന്റെ കാരണം അധികൃതരെ ധരിപ്പിക്കാൻ കഴിഞ്ഞു. അതോടെ പിഴ സംഖ്യ ഒഴുവാക്കി എക്​സിറ്റ്​ നൽകാൻ അധികൃതർ തയാറാവുകയായിരുന്നു.