എ.ആര്‍ മുരുഗദോസിന്‍റെ അടുത്ത രജനികാന്ത് ചിത്രത്തില്‍ നായികയായി കീര്‍ത്തി സുരേഷ്?

single-img
16 January 2019

എ.ആര്‍ മുരുഗദോസിനൊപ്പമുള്ള അടുത്ത രജനികാന്ത് ചിത്രത്തില്‍ മലയാളിയായ കീര്‍ത്തി സുരേഷ് ആയിരിക്കും രജനിയുടെ നായിക എന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഇതേകുറിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

മലയാളിയായ കീര്‍ത്തി സുരേഷ് നിര്‍മ്മാതാവ് സുരേഷ് കുമാറിന്‍റെയും നടി മേനകയുടെയും മകളാണ്. ഇപ്പോള്‍ തമിഴ് സിനിമാ മേഖലയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരില്‍ ഒരാള്‍ കൂടെയാണ് കീര്‍ത്തി സുരേഷ്. വിക്രമിന്റെ സ്വാമി സ്‌ക്വയര്‍, വിജയ് നായകനായ സര്‍ക്കാര്‍ എന്നിവയിലും കീര്‍ത്തി തന്നെയായിരുന്നു നായിക. കീര്‍ത്തി സുരേഷ് അഭിമയിച്ച നടി സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ മാഹാ നടി ഏറെ പ്രേക്ഷക പരശംസ പിടിച്ചുപറ്റിയിരുന്നു.

ചിത്രം ഒരു അടിമുടി രജനികാന്ത് സിനിമയായിരിക്കും എന്നായിരുന്നു മുമ്പ് എ.ആര്‍ മുരുഗദോസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എല്ലാ രജനി ഫാന്‍സിനേയും ചിത്രം സംതൃപ്തിപ്പെടുത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. നിലവില്‍ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് പേട്ട. ഇതുവരെ 100 കോടിക്കു മുകളില്‍ കളക്ഷന്‍ നേടിയ ചിത്രം 150 കോടിയിലേക്കുള്ള കുതിപ്പിലാണ്.