ബിജെപിയും എന്‍എസ്എസും അണ്ണനും തമ്പിയുമെന്ന് വെള്ളാപ്പള്ളി

single-img
13 January 2019

എന്‍എസ്എസിനെതിരേ പരിഹാസവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിജെപിയും എന്‍എസ്എസും അണ്ണനും തമ്പിയുമാണെന്ന് വെള്ളാപ്പള്ളി പരിഹസിച്ചു. ശബരിമല വിഷയത്തോടെ എന്‍എസ്എസ് ബിജെപിക്ക് കീഴടങ്ങിയിരിക്കുകയാണ്. സമദൂരം എന്നത് എന്‍എസ്എസിന്റെ കാര്യം നേടാനുള്ള അടവാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം നടപ്പാക്കിയതിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ കത്ത് അയച്ചതിനു പിന്നാലെയാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.