35 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ ആള്‍ വീട്ടിലെത്തും മുമ്പേ വാഹനാപകടത്തില്‍ മരിച്ചു

single-img
31 December 2018

35 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ ആൾ വിമാനത്താവളത്തിൽനിന്ന്‌ വീട്ടിലേക്കുള്ള യാത്രക്കിടെ വാഹനാപകടത്തിൽ മരിച്ചു. കൊല്ലം ശൂരനാട് വടക്കേ പഞ്ചായത്ത് സ്വദേശി പടിഞ്ഞാറ്റംമുറിയിൽ നെല്ലിപ്പള്ളിൽ വീട്ടിൽ രാജൻപിള്ള (61)യാണ് മരിച്ചത്.

ഷാർജ പോലീസിന് കീഴിലുള്ള കംപ്യൂട്ടർ ഇൻഫർമേഷൻ സെന്ററിലെ ജീവനക്കാരനായിരുന്നു. ശനിയാഴ്ച രാത്രി 1.40-നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലായിരുന്നു രാജൻപിള്ള നാട്ടിലേക്ക് എത്തിയത് . പുലർച്ചെ അദ്ദേഹം സഞ്ചരിച്ച കാറും ബസും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

അപകടത്തിൽ രാജൻപിള്ള തത്‌ക്ഷണം മരിച്ചു. വീടെത്തുന്നതിനും 20 മിനിറ്റ് മുമ്പ് ഭരണിക്കാവ്-കടപുഴ റൂട്ടിൽ പുന്നമൂടിനടുത്തുവെച്ചായിരുന്നു ദുരന്തം. കാറോടിച്ചിരുന്ന മകൻ അമൽ ഗുരുതരാവസ്ഥയിൽ ആസ്പത്രിയിലാണ്. കൂടെയുണ്ടായിരുന്ന രാജൻപിള്ളയുടെ സഹോദരനും കാലിന്‌ പരിക്കുണ്ട്.