സൗദിയിലെ സ്വകാര്യ മേഖലയില്‍ കൂടുതല്‍ പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നുറപ്പായി

single-img
22 December 2018

സൗദിയിലെ വിവിധ മേഖലകളിലായി ഏകദേശം ഒന്നര ലക്ഷത്തോളം തൊഴിലുകളില്‍ വിദേശികളെ ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കാന്‍ തൊഴില്‍ മന്ത്രാലയം നീക്കം തുടങ്ങിയതായി റിപ്പോർട്ടുകൾ. വ്യാവസായിക നഗരമായ കിഴക്കന്‍ പ്രവിശ്യയില്‍ മുപ്പതിനായിരം സ്വദേശികള്‍ക്ക് ജോലി നല്‍കാന്‍ കരാര്‍ ഒപ്പുവെച്ച വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെയാണ് സ്വകാര്യ മേഖലയില്‍ ഒരു ലക്ഷത്തിലേറെ തൊഴിലുകള്‍ സൗദിവല്‍ക്കരിക്കാന്‍പദ്ധതിയുള്ളതായി തൊഴില്‍, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി വെളിപ്പെടുത്തിയത് .

കരാര്‍, റിയല്‍ എസ്റ്റേറ്റ്, ടെലികോം, ഐ ടി, ആരോഗ്യ മേഖലകളിലാണ് വിദേശികളെ ഒഴിവാക്കി പകരം സ്വദേശി യുവതീ യുവാക്കള്‍ക്കു തൊഴില്‍ നല്‍കുക. വിദേശികള്‍ക്ക് പകരം 80,000 സൗദികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് പാര്‍പ്പിട മന്ത്രാലയവുമായും സൗദി കൗണ്‍സില്‍ ഓഫ് ചേംബേഴ്‌സുമായും രണ്ടാഴ്ചക്കു ശേഷം മന്ത്രാലയം കരാര്‍ ഒപ്പുവെക്കും. ടെലികോം, ഐ.ടി മേഖലയില്‍ 15,000 തൊഴിലുകള്‍ സൗദി വല്‍ക്കരിക്കുന്നതിന് അടുത്തയാഴ്ച ടെലികോം, ഐ.ടി മന്ത്രാലയവുമായും തൊഴില്‍, സാമൂഹിക വികസന മന്ത്രാലങ്ങളും കരാന്‍ ഒപ്പു വെക്കും.

രണ്ടു വര്‍ഷത്തിനുള്ളില്‍ ആരോഗ്യ മേഖലയില്‍ നാല്‍പതിനായിരം തൊഴിലുകള്‍ സൌദി വല്‍ക്കരിക്കുന്നതിന് ആരോഗ്യ മന്ത്രാലയവുമായും ഉടന്‍ കരാറില്‍ ഒപ്പ് വെക്കുമെന്ന് സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി …

ഇത് നിരവധി പ്രവാസികൾക്ക് ജോലി നഷ്ടപ്പെടാൻ ഇടയാക്കും. നിരവധി മലയാളി പ്രവാസികളും ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. അതിനാൽതന്നെ ആയിരക്കണക്കിന് മലയാളി പ്രവാസികളെയും പുതിയ തീരുമാനം, ബാധിച്ചേക്കുമെന്നാണ്റി പ്പോർട്ടുകൾ.