അരക്കോടിയുടെ സ്വര്‍ണ്ണ തട്ടം ധരിച്ച് യുവതി: വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

single-img
6 December 2018

അരക്കോടി രൂപയിലധികം വിലമതിക്കുന്ന സ്വര്‍ണ്ണ തട്ടം ധരിച്ച അറബ് യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. 22കാരറ്റ് സ്വര്‍ണ്ണത്തില്‍ തീര്‍ത്ത തട്ടത്തിന് രണ്ട് കിലോയോളം ഭാരമുണ്ടെന്നാണ് യുവതി പറയുന്നത്. ഈ തട്ടം തനിക്ക് ചേരുന്നുണ്ടോ എന്ന ചോദ്യവുമായാണ് യുവതി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത്രയും വിലകൂടിയ വസ്ത്രം ധരിക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇത് വൈറലായതോടെ യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഇത് വാര്‍ത്തയായിട്ടുണ്ട്.