ധോണിയുടെ ഹെലികോപ്ടര്‍ ഷോട്ട് അനുകരിച്ച് റാഷിദ് ഖാന്‍; എഴുന്നേറ്റ് നിന്ന് കയ്യടിച്ച് സേവാഗ്: വീഡിയോ

single-img
1 December 2018

ടി10 ലീഗില്‍ ധോണിയുടെ ഹെലികോപ്ടര്‍ ഷോട്ട് അനുകരിച്ച് അഫ്ഗാനിസ്താന്റെ റാഷിദ് ഖാന്‍. പാകിസ്താന്‍ മുന്‍ താരം മുഹമ്മദ് ഇര്‍ഫാനായിരുന്നു ബൗളര്‍. റാഷിദ് ഖാന്റെ ഹെലികോപ്ടര്‍ ഷോട്ട് കൃത്യമായി ലക്ഷ്യത്തിലെത്തി എന്നത് മാത്രമല്ല പന്ത് പോയത് സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരക്ക് മുകളിലേക്കും. ഇതുകണ്ട് പവലിയനില്‍ ഇരിക്കുകയായിരുന്ന സെവാഗ് വരെ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. താരം പിന്നീട് ഇതിന്റെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെക്കുകയും ചെയ്തു.