സൗദിയിൽ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞു; മലയാളി ഉൾപ്പെടെ മൂന്നു പേർ മരിച്ചു

single-img
27 November 2018

സൗദി അറേബ്യയിൽ ട്രക്ക് കൊക്കയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി അടക്കം മൂന്നു പേർ മരിച്ചു. കൊല്ലം കടവൂർ സ്വദേശി ചാൾസ് സെബാസ്റ്റ്യ(51)നാണ് മരിച്ചത്. ജിദ്ദയിൽ നിന്നു 700 കിലോമീറ്റർ അകലെ തനൂമ ടണലിനു സമീപമാണ് അപകടമുണ്ടയത്. കൂടെയുണ്ടായിരുന്ന ഉത്തർപ്രദേശ് സ്വദേശിയും പാക്കിസ്ഥാൻകാരനും മരിച്ചു.

നേരത്തേ കുടുംബത്തോടൊപ്പം ഷാർജയിലായിരുന്നു ചാൾസ്, രണ്ടുമാസം മുൻപാണ് സൗദിയിലെത്തിയത്. നാട്ടിൽ പോയശേഷം പുതിയ വീസയിൽ സൗദിയിലെത്തിയതായിരുന്നു. ശോഭാ ചാൾസാണ് ഭാര്യ. പത്താം ക്ലാസ് വിദ്യാർഥി റിന്‍റോ മകനാണ്. ജിദ്ദയിലെ സാമൂഹിക പ്രവർത്തകരുടേയും കൂടെ ജോലി ചെയ്തവരുടേയും സഹായത്തോടെ ജിദ്ദ കോൺസുലേറ്റു വഴി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നതായി ബന്ധുക്കൾ പറഞ്ഞു.