തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന ലേബലൊട്ടിച്ച് അറബ് ലോകം ഉപരോധമേര്‍പ്പെടുത്തി; എന്നിട്ടും ഖത്തറിനെ തേടി ആ അപൂര്‍വ നേട്ടം

single-img
27 November 2018

അറബ് രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും സുരക്ഷിതമായ രാജ്യമെന്ന നേട്ടം ഖത്തറിന് സ്വന്തം. ജനങ്ങളുടെ ക്ഷേമത്തിന് ഭരണാധികാരികള്‍ ചെയ്യുന്ന പ്രവൃത്തികളും മറ്റുമാണ് ആഗോള സമാധാന സൂചികയില്‍ ഖത്തറിനെ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മുന്നിലെത്തിച്ചത്.

അറബ് മേഖലയിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരാന്‍ കഴിയുന്നത് അഭിമാനാര്‍ഹമാണെന്ന് ഖത്തര്‍ പൊതു സുരക്ഷാ വിഭാഗം ഡയറക്ടര്‍ ജനറല്‍ സാദ് ബിന്‍ ജാസിം അല്‍ ഖുലൈഫി പറഞ്ഞു. ഉപരോധം പോലെയുള്ള പ്രതിബന്ധങ്ങള്‍ നേരിടുന്നതിനിടയിലും ജനങ്ങളുടെ സുരക്ഷിതത്വവും സമാധാനവും ഉറപ്പ് വരുത്താന്‍ ഭരണകൂടത്തിന് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോകകപ്പ് ഫുട്‌ബോളിനായി രാജ്യമൊരുങ്ങുന്ന സാഹചര്യത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിത്തന്നെ മുന്നോട്ടുപോകും. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ സമവാത്തോടെയുള്ള ചര്‍ച്ചകളാണ് ആവശ്യമെന്ന് ജാസിം അല്‍ ഖുലൈഫി പറഞ്ഞു.

അതേസമയം, ലോകകപ്പ് വേദി നിര്‍മ്മാണത്തില്‍ നിരവധിയാളുകള്‍ കൊല്ലപ്പെടുന്നുവെന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും ഖത്തര്‍ ഏറ്റവും മികച്ച രീതിയില്‍ തന്നെ ലോകകപ്പ് നടത്തുമെന്ന് ഉറപ്പാണെന്നും ഫിഫ നേരത്തെ വ്യക്തമാക്കിയിരുന്നു.