ഒമാനില്‍ പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി

single-img
26 November 2018

ഒമാനില്‍ വിവിധ ജോലികള്‍ക്ക് ഏര്‍പ്പെടുത്തിയ വിസാ നിരോധനം ആറ് മാസത്തേക്ക് കൂടി തുടരുമെന്ന് മാനവവിഭവ ശേഷി വകുപ്പ് മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്‌രി. ഡിസംബര്‍ രണ്ടു മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. ഒട്ടക പരിപാലനം, സെയില്‍സ് പ്രമോട്ടര്‍, സെയില്‍സ് റപ്രസെന്റേറ്റീവ്, പര്‍ച്ചേഴ്‌സ് റപ്രസെന്റേറ്റീവ്, കണ്‍സ്ട്രക്ഷന്‍, ക്ലീനിംഗ്, കാര്‍പന്ററി വര്‍ക്ക്‌ഷോപ്പ് വിസ, അലൂമിനിയം വര്‍ക്ക്‌ഷോപ്പ് വിസ, മെറ്റല്‍ വര്‍ക്ക്‌ഷോപ്പ് വിസ, ബ്രിക്ക് ഫാക്ടറി എന്നീ ജോലികള്‍ക്കുള്ള വിസാ നിരോധനനമാണ് തുടരുക.

അതേസമയം, 87 വിസകള്‍ക്ക് കഴിഞ്ഞ ജനുവരി മുതല്‍ പ്രാബല്യത്തില്‍ വന്ന നിയന്ത്രണവും തുടരുകയാണ്. 10 വിഭാഗങ്ങളില്‍ 87 തസ്ഥികകളിലേക്ക് ആറ് മാസക്കാലത്തേക്ക് വിസ അനുവദിക്കില്ലെന്ന് ജനുവരിയില്‍ മന്ത്രാലയം വ്യക്തമാക്കിയത്. സ്വദേശികള്‍ക്ക് നിരവധി അവസരങ്ങളാണ് വിസാ നിരോധന നടപടികളിലൂടെ കൈവന്നത്.