അംപയറോട് പൊട്ടിത്തെറിച്ച് കോഹ്‌ലി; വീഡിയോ

single-img
25 November 2018

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ രണ്ടാം ട്വന്റി–20 മല്‍സരത്തിനിടയിലാണ് സംഭവം. മഴ ശക്തിപ്പെട്ടിട്ടും പിച്ച് മൂടാതെ കളി തുടരാന്‍ തീരുമാനിച്ച അംപയറുടെ തീരുമാനത്തിനെതിരെയാണ് കളിക്കളത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ക്ഷുഭിതനായത്.

19ാമത്തെ ഓവര്‍ എറിയാനായി ബുംറ എത്തുന്നതിനു മുന്‍പ് മഴ ശക്തിപ്പെട്ടിരുന്നു. പിച്ച് നനഞ്ഞു കൊണ്ടിരുന്നിട്ടും അംപയര്‍മാര്‍ കളി നിര്‍ത്തിയില്ല. കോഹ്‌ലി അടുത്തെത്തി ഇക്കാര്യം സൂചിപ്പിച്ചിട്ടും മത്സരം തുടരാന്‍ അപംയര്‍മാര്‍ തീരുമാനിച്ചത് കോഹ്‌ലിയെ ചൊടിപ്പിച്ചു. ഇതോടെ ക്ഷുഭിതനായ കോലി അമ്പയറോട് പിറുപിറുത്ത് തിരിച്ചു പോകുകയായിരുന്നു.

കനത്ത മഴയെത്തുടര്‍ന്ന് പിന്നീട് മത്സരം ഉപേക്ഷിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യംബാറ്റുചെയ്ത ഓസ്‌ട്രേലിയ 19 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് എടുത്തിരുന്നു. മഴയെത്തുടര്‍ന്ന് ഇന്ത്യന്‍ വിജയലക്ഷ്യം 5 ഓവറില്‍ 46 റണ്‍സായി പുനര്‍ നിര്‍ണയിച്ചെങ്കിലും കനത്ത മഴയെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു.