പ്രവാസി മലയാളിക്ക് 1.4 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ദുബായ് കോടതി ഉത്തരവ്

single-img
25 November 2018

വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി പീറ്റര്‍ കൊലമല ബാബുവിന് ഏഴു ലക്ഷം ദിര്‍ഹം (1,40,00,000 രൂപ) നഷ്ടപരിഹാരം നല്‍കാന്‍ ദുബായ് കോടതി ഉത്തരവിട്ടു. കഴിഞ്ഞ വര്‍ഷം ഷാര്‍ജ മുസല്ല ഭാഗത്തായിരുന്നു അപകടം.

റോഡ് കുറുകെ കടക്കുകയായിരുന്ന പീറ്ററിനെ പാക്കിസ്ഥാനി പൗരന്‍ ഓടിച്ച വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പരുക്കേറ്റ പീറ്ററിനെ ഷാര്‍ജ അല്‍ഖാസിമി ആശുപത്രിയിലെ പരിചരണത്തിനുശേഷം വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേക്കു എത്തിച്ചിരുന്നു.

പിന്നീട് നല്‍കിയ നഷ്ടപരിഹാര കേസിലാണ് കോടതി വിധി. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നതുപോലുള്ള പരുക്ക് ഉണ്ടായിട്ടില്ലെന്നും പരാതിക്കാരന്റെ ആവശ്യം തള്ളണമെന്നും ഇന്‍ഷുറന്‍സ് കമ്പനിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല.