എതിര്‍ ടീമിന്റെ ‘കണ്‍ട്രോള്‍’ കളയാന്‍ നഗ്‌നയോട്ടക്കാരിയെ ഗ്രൗണ്ടിലിറക്കി: ഫുട്‌ബോള്‍ മത്സരത്തിനിടയിലെ വീഡിയോ വൈറല്‍

single-img
12 November 2018

ഹോളണ്ടിലെ ഫുട്‌ബോള്‍ മത്സരത്തിനിടെയാണ് ഫുട്‌ബോള്‍ ലോകം ഇതു വരെ കണ്ടിട്ടില്ലാത്ത തന്ത്രം ആരാധകര്‍ പുറത്തെടുത്തത്. പോയിന്റ് ടേബിളില്‍ മുന്നില്‍ നില്‍ക്കുന്ന എഎഫ്‌സി ആംസ്റ്റര്‍ഡാമുമായുള്ള മത്സരത്തിനിടെ മൂന്നാം ഡിവിഷന്‍ ക്ലബായ റിന്‍സ്ബര്‍ഗ്‌സെയുടെ ആരാധകരാണ് ഒരു സ്ട്രിപ്പര്‍ വുമണിനെ വാടകക്കെടുത്ത് നഗ്‌നയാക്കി മൈതാനത്തു കൂടി ഓടിച്ചത്.

മത്സരത്തിന്റെ ഇരുപതാം മിനുട്ടിലാണ് സംഭവം. റിന്‍സ്ബര്‍ഗ്‌സെ ഒരു ഗോളിനു പിന്നില്‍ നില്‍ക്കുന്ന സമയത്ത് മൈതാനത്തേക്ക് ‘സ്ട്രിപ്ടീസ് ഫോക്‌സി’യെന്ന അപരനാമത്തിലറിയപ്പെടുന്ന യുവതിയെ നഗ്‌നയാക്കി ആരാധകര്‍ ഇറക്കി വിടുകയായിരുന്നു.

എതിര്‍ താരങ്ങളുടെ അടുത്തേക്ക് ഓടിയെത്തിയ യുവതി പ്രതിരോധ താരം ജോയല്‍ ടിയേമയോട് തന്നെയൊന്നു പരിഗണിക്കാന്‍ പറഞ്ഞുവെന്നും താരം അതു നിഷേധിച്ചുവെന്നുമാണ് യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. സെക്കന്‍ഡുകള്‍ക്കുളളില്‍ നടന്ന സംഭവത്തിനു ശേഷം യുവതി സ്റ്റേഡിയം വിടുകയും ചെയ്തു.

പക്ഷേ റിന്‍സ്ബര്‍ഗ്‌സെ ആരാധകരുടെ തന്ത്രം മത്സരത്തില്‍ ഫലം കണ്ടില്ല. രണ്ടിനെതിരെ ആറു ഗോളുകള്‍ക്ക് എഎഫ്‌സി ആംസ്റ്റര്‍ഡാം കളിയില്‍ വിജയിക്കുകയായിരുന്നു. ഫോക്‌സി തന്നെ പ്രലോഭിപ്പിച്ചുവെന്നും എന്നാല്‍ വീട്ടില്‍ കുഴപ്പമാകുമെന്നതു കൊണ്ട് താന്‍ സംയമനം പാലിച്ചതാണെന്നുമാണ് മത്സരത്തിനു ശേഷം ടിയേമ പറഞ്ഞത്. ഗ്രൗണ്ടിലെത്തിയ യുവതി അതീവ സുന്ദരിയാണെന്നും താരം വെളിപ്പെടുത്തി.