വാട്‌സാപ്പില്‍ വരുന്ന ഈ ലിങ്കുകള്‍ തുറക്കരുത്; മുന്നറിയിപ്പുമായി യുഎഇ

single-img
10 November 2018

വാട്‌സാപ്പില്‍ വരുന്ന വിശ്വാസ യോഗ്യമല്ലാത്ത ലിങ്കുകള്‍ തുറക്കരുതെന്ന് യുഎഇ ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റിയുടെ (ട്രാ) മുന്നറിയിപ്പ്. വാട്ട്‌സാപ്പ് ഗോള്‍ഡ് വേര്‍ഷന്‍ എന്ന അവകാശവാദത്തോടെ പ്രചരിപ്പിക്കുന്ന ലിങ്കുകള്‍ തുറന്നാല്‍ സ്വകാര്യ വിവരങ്ങള്‍ നഷ്ടപ്പെട്ടേക്കുമെന്നും അറിയിച്ചു.

തേഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോഴും അതീവ സൂക്ഷ്മത പുലര്‍ത്തണം. പ്രത്യേക ആനുകൂല്യങ്ങളും സൗകര്യങ്ങളും വാഗ്ദാനം ചെയ്ത് വരുന്ന ആപ്ലിക്കേഷനുകളില്‍ മിക്കതും സുരക്ഷിതമല്ലാത്തതും സ്വകാര്യതയ്ക്ക് ഭീഷണി ഉയര്‍ത്തുന്നതുമാണെന്നും ട്രാ വ്യക്തമാക്കുന്നു.