മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി നടത്തി ഖത്തര്‍ അമീര്‍ ഉത്തരവിറക്കി

single-img
5 November 2018

സുപ്രധാന വകുപ്പുകളില്‍ മാറ്റം വരുത്തിക്കൊണ്ട് ഖത്തര്‍ മന്ത്രിസഭ പുനസംഘടിപ്പിച്ചു. തൊഴില്‍ സാമൂഹ്യ ക്ഷേമം, വാണിജ്യവ്യവസായം, ഊര്‍ജ്ജം, നീതിന്യായം എന്നീ വകുപ്പുകളിലാണ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി മാറ്റങ്ങള്‍ വരുത്തിയത്. ഡോ. ഈസ ബിന്‍ സഅദ് അല്‍ജഫാലി അന്നുഐമിയാണ് പുതിയ നിയമ മന്ത്രി.

അധിക ചുമതലയായി കാബിനറ്റ് വകുപ്പും അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് അല്‍തുര്‍ക്കിയാണ് മുനിസിപ്പല്‍ കാര്‍ഷിക വകുപ്പ് മന്ത്രി. അലി ബിന്‍ അഹ്മദ് അല്‍കുവാരിയെ വാണിജ്യ–സാമ്പത്തിക മന്ത്രിയായി നിയമിച്ചു.

യൂസുഫ് ബിന്‍ മുഹമ്മദ് അല്‍ ഉഥ്മാന്‍ അല്‍ഫഖ്‌റുവാണ് തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രി. ഖത്തര്‍ േെപട്രാളിയം സി.ഇ.ഒ സഅദ് ബിന്‍ ശരീദ അല്‍കഅബിയെ ഊര്‍ജ വകുപ്പ് സഹമന്ത്രിയായി നിയമിച്ചു. ഇന്നലെ ദീവാനെ അമീരിയില്‍ നടന്ന ചടങ്ങില്‍ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരം ഏറ്റെടുത്തു.