കേരളത്തെ വാനോളം പുകഴ്ത്തി വിരാട് കോഹ്‌ലി

single-img
31 October 2018

പ്രളയക്കെടുതികളില്‍ നിന്നും തിരിച്ചുവന്ന കേരളത്തെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ‘കേരളത്തിലെത്തുന്നത് തന്നെ സന്തോഷമുള്ള കാര്യമാണ്. ഇവിടുത്തെ ഓരോ സ്ഥലങ്ങളും എനിക്ക് പ്രിയമാണ്. കേരളത്തിന്റെ സൗന്ദര്യം ആസ്വദിക്കേണ്ടതാണ്. ദൈവത്തിന്റെ സ്വന്തം നാട് ആസ്വദിക്കാന്‍ ഞാന്‍ എല്ലാവരേയും ശുപാര്‍ശ ചെയ്യും. കേരളം സ്വന്തം കാലില്‍ നിന്നു തുടങ്ങിയിരിക്കുന്നു. തീര്‍ത്തും സുരക്ഷിതമാണിവിടം. വരുമ്പോഴെല്ലാം സന്തോഷിപ്പിക്കുന്ന ഈ സുന്ദര സ്ഥലത്തിന് നന്ദി’.

അഞ്ചാം ഏകദിനത്തിനായി തിരുവനന്തപുരത്ത് റാവിസ് ലീല ഹോട്ടലില്‍ എത്തിയപ്പോഴാണ് കേരളത്തിനോടുള്ള ഇഷ്ടം കോഹ്‌ലി കുറിച്ചത്. പ്രളയകെടുതിക്കിടെ മറക്കാനാവാത്ത പിന്തുണയാണ് നായകന്‍ കോഹ്ലിയും ടീം ഇന്ത്യയും കേരളത്തിന് നല്‍കിയത്. മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 203 റണ്‍സിന്റെ കൂറ്റന്‍ ജയം കേരളത്തിനായിരുന്നു കോഹ്ലി സമര്‍പ്പിച്ചത്. ആ മത്സരത്തിന്റെ പ്രതിഫലമായ 1.26 കോടി രൂപ ടീം ഇന്ത്യ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി നല്‍കുകയും ചെയ്തിരുന്നു.