കുവൈറ്റില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രാ നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചു

single-img
31 October 2018

കുവൈറ്റില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രാ നിരക്കില്‍ ജെറ്റ് എയര്‍വെയ്‌സ് നിരക്കിളവ് പ്രഖ്യാപിച്ചു. നവംബര്‍ അഞ്ചു വരെ 30 ശതമാനം ഇളവാണ് പ്രഖ്യാപിച്ചത്. കുവൈത്തില്‍ നിന്ന് ഇന്ത്യയിലേക്കും, മുംബൈ വഴി ബാങ്കോക്ക്, കൊളംബോ, ധാക്ക, ഹോങ്കോങ്, കഠ്മണ്ഡു, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്ക് സിംഗിള്‍ /റിട്ടേണ്‍ ടിക്കറ്റുകള്‍ക്ക് ഇളവ് ബാധകമായിരിക്കും. ഓണ്‍ലൈന്‍, മൊബൈല്‍ ആപ്പ്, ട്രാവല്‍ ഏജന്‍സി വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കും ഇളവ് ലഭിക്കുമെന്ന് ജെറ്റ് എയര്‍ വെയ്സ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.