യുഎഇയില്‍ 1977നു ശേഷമുള്ള ഏറ്റവും ശക്തമായ മഴ; നദികള്‍ കരകവിഞ്ഞൊഴുകുന്നു

single-img
30 October 2018

യുഎഇയില്‍ അതിശക്തമായ മഴ തുടരുന്നു. ഫുജൈറ, ഷാര്‍ജ, അബുദാബി, റാസല്‍ഖൈമ തുടങ്ങിയ ഇടങ്ങളിലാണ് ശക്തമായ മഴ പെയ്തത്. ഫുജൈറയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 102.8 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ഇവിടങ്ങളിലെ നദികള്‍ കരകവിഞ്ഞൊഴുകുകയാണെന്നാണ് റിപ്പോര്‍ട്ട്.

1977നു ശേഷമുള്ള ഏറ്റവും ശക്തമായ മഴയാണ് ഇതെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം വ്യക്തമാക്കുന്നത്. അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും 10 അടിയോളം തിരമാലകള്‍ ഉയരന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയ കാലാവസ്ഥാ നിരീക്ഷ വിഭാഗം ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്.