മലയാളി യുവാവ് ദുബായിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

single-img
30 October 2018

മലയാളി യുവാവിനെ ദുബായിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഴീക്കോട് മൂന്നുനിരത്ത് ഒണ്ടേന്‍ റോഡ് ചിത്തിര നിവാസില്‍ പരേതനായ ഹരിദാസിന്റെ മകന്‍ ലിജു മാണിക്കോത്ത് (42) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ജോലിക്ക് എത്താത്തതിനെ തുടര്‍ന്നു സഹപ്രവര്‍ത്തകര്‍ നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്. ലിജുവിന്റേതെന്നു സംശയിക്കുന്ന കുറിപ്പും മുറിയില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ദുബായില്‍ ഇന്റീരിയര്‍ ഡിസൈനിങ് സ്ഥാപനം നടത്തിവരികയാണ്.