സൗദിയില്‍ വിമാനം തകര്‍ന്നുവീണു; എല്ലാ ജീവനക്കാരും കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം

single-img
16 October 2018

സൗദി വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണ് ജീവനക്കാരെല്ലാം മരിച്ചതായി സ്ഥിരീകരിച്ചു. തിങ്കഴാള്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. പരിശീലന പറക്കല്‍ നടത്തുകയായിരുന്ന വിമാനമാണ് രാജ്യത്തിന്റെ വടക്കുപടിഞ്ഞാറ് പ്രദേശത്ത് അപകടത്തില്‍ പെട്ടത്.

ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ പ്രസ് ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. വിമാനത്തില്‍ എത്ര പേരുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. എല്ലാവരും രക്തസാക്ഷികളായെന്ന വിവരം മാത്രമാണ് സൗദി വാര്‍ത്താ ഏജന്‍സി നല്‍കുന്നത്. അപകടകാരണം കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.