പുള്ളിത്തിമിംഗലത്തിന്റെ സാന്നിദ്ധ്യം; യുഎഇയിലെ ബീച്ചില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

single-img
12 October 2018

കോര്‍ണിഷിലെ അല്‍ ബഹര്‍ ബീച്ചിലാണ് കുളിക്കാനിറങ്ങിയവരുടെ അടുത്തേക്ക് അപ്രതീക്ഷിതമായി പുള്ളിത്തിമിംഗലം എത്തിയത്. ഭീമന്‍ ജീവിയെ കണ്ട ചിലര്‍ അമ്പരന്ന് കരയിലേക്കോടി. മറ്റു ചിലര്‍ ചിത്രവും ദൃശ്യവും സെല്‍ഫിയും പകര്‍ത്തുന്ന തിരക്കിലായിരുന്നു.

വിവരമറിഞ്ഞെത്തിയ തീരദേശ സേന സന്ദര്‍ശകരെ സുരക്ഷിതമായി മാറ്റി. സുരക്ഷാമുന്‍കരുതലിന്റെ ഭാഗമായി ഇന്നുവരെ ബീച്ച് അടച്ചതായി അല്‍ ബഹര്‍ ബീച്ച് അധികൃതര്‍ അറിയിച്ചു. വംശനാശ ഭീഷണി നേരിടുന്ന വര്‍ഗത്തില്‍പെട്ട തിമിംഗലമാണിതെന്ന് അബുദാബി പരിസ്ഥിതി ഏജന്‍സി അറിയിച്ചു.

സാധാരണഗതിയില്‍ ഇത് മനുഷ്യന് ഭീഷണിയാവാറില്ലെങ്കിലും സുരക്ഷ മുന്‍നിര്‍ത്തി ബീച്ച് അടച്ചിടുകയാണെന്നാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി അറിയിച്ചത്. നാളെ മുതല്‍ സാധാരണ പോലെ ബീച്ചില്‍ പ്രവേശനം അനുവദിക്കും. ബീച്ചുകളിലോ മറ്റോ തിമിംഗല സ്രാവുകളുടെ സാന്നിദ്ധ്യം ശ്രദ്ധയില്‍പെട്ടാല്‍ അവയ്ക്ക് അരികിലേക്ക് ചെല്ലാന്‍ ശ്രമിക്കരുതെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.