അതീവ ജാഗ്രതാ നിരീക്ഷണവുമായി യുഎഇ

single-img
10 October 2018

അറബിക്കടലിൽ ശക്തിപ്രാപിക്കുന്ന ലുബാൻ ചുഴലിക്കൊടുങ്കാറ്റ് ഒമാൻ തീരത്തേയ്ക്ക് നീങ്ങിത്തുടങ്ങിയപ്പോൾ അതീവ ജാഗ്രതാ നിരീക്ഷണവുമായി യുഎഇ. എന്നാൽ, അടുത്ത നാലു ദിവസത്തേയ്ക്ക് ലുബാൻ‌ യുഎഇയെ ബാധിക്കില്ലെന്ന ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ കാറ്റ് മണിക്കൂറിൽ 100 കിലോ മീറ്ററായി വർധിക്കും.

ഒമാനിലെ ദോഫർ, വുസ്ത ഗവർണറേറ്റുകളിലാണ് നാളെ ലുബാന്‍ വീശിയടിക്കുമെന്ന് ഒമാൻ പബ്ലിക് അതോറിറ്റി പോർ സിവിൽ ഏവിയേഷൻ ട്വിറ്ററിലൂടെ അറിയിച്ചിട്ടുള്ളത്. മണിക്കൂറിൽ 40 മുതൽ 64 കിലോമീറ്റർ വേഗത്തിലായിരിക്കും സലാലയിൽ നിന്ന് 940 അകലെ കാറ്റ് വീശുക. പടിഞ്ഞാറും വടക്കുപടിഞ്ഞാറും ഭാഗത്തേയ്ക്ക് ചുഴലിക്കാറ്റ് 48 മണിക്കൂറിനുള്ളിൽ നീങ്ങിത്തുടങ്ങും. ബലൂചിസ്ഥാൻ, കറാച്ചി എന്നിവിടങ്ങളിലും കാറ്റിന്റെ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്.