രാജ്‌കോട്ടില്‍ ഇന്ത്യ രാജാക്കന്‍മാര്‍; ഇന്നിങ്‌സിനും 272 റണ്‍സിനും വിന്‍ഡീസിനെ തോല്‍പ്പിച്ചു

single-img
6 October 2018

രാജ്‌കോട്ട് ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് വന്‍ജയം. ഇന്നിങ്‌സിനും 272 റണ്‍സിനുമാണ് വിന്‍ഡീസിനെ പരാജയപ്പെടുത്തിയത്. ഫോളോ ഓണ്‍ ചെയ്ത് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഇന്നിങ്‌സില്‍ 196 റണ്‍സിന് പുറത്തായി. കുല്‍ദീപ് യാദവ് അഞ്ചു വിക്കറ്റ് വീഴ്ത്തി. ഇതോടെ രണ്ട് ടെസ്റ്റുകളുള്ള പരമ്പരയില്‍ ഇന്ത്യ 1– 0 ന് മുന്നിലായി.

ഇന്ത്യ ആദ്യ ഇന്നിങ്‌സ് 649/9 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ കുല്‍ദീപ് യാദവിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് വിന്‍ഡീസിനെ തകര്‍ത്തത്. ജഡേജ മൂന്നും അശ്വിന്‍ രണ്ടും വിക്കറ്റും സ്വന്തമാക്കി. ബ്രാത്‌വെയ്റ്റ് (10), ഹോപ്പ് (17), ഹെറ്റ്മയര്‍ (11), ആംബ്‌റിസ് (0), പവല്‍(83), ചേസ്(20), പോള്‍ (15), ബിഷു (9), ലൂയിസ് (4), ഗബ്രിയേല്‍ (4) എന്നിവരാണ് പുറത്തായത്.

16 റണ്‍സോടെ ഡൗറിച്ച് പുറത്താകാതെ നിന്നു.നേരത്തെ, മൂന്നാം ദിനം 94/6 എന്ന നിലയില്‍ കളി പുനഃരാരംഭിച്ച വിന്‍ഡീസ് 181 റണ്‍സിനു പുറത്തായി. നാലു വിക്കറ്റ് നേടിയ അശ്വിനാണ് വിന്‍ഡീസിനെ തകര്‍ത്തത്. മൂന്നാം ദിനം കരുതലോടെ തുടങ്ങിയെങ്കിലും അശ്വിന്റെ സ്പിന്‍ കരുത്തിനു മുന്‍പില്‍ ഏറെ നേരം പിടിച്ചു നില്‍ക്കാന്‍ കരീബിയന്‍ പടയ്ക്കായില്ല.

ഏഴാം വിക്കറ്റില്‍ ചേസ്–പോള്‍ സഖ്യം 73 റണ്‍സ് കൂട്ടിചേര്‍ത്തതാണ് വിന്‍ഡീസിനു കുറച്ചെങ്കിലും രക്ഷയായത്. അല്ലെങ്കില്‍ ഇതിലും ദയനീയമായേനെ അവരുടെ അവസ്ഥ. മൂന്നാം ദിനത്തിന്റെ പത്താം ഓവറില്‍ 47 റണ്‍സെടുത്ത പോളിനെ ഉമേഷ് യാദവ് മടക്കിയതോടെ വിന്‍ഡീസിന്റെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. പിന്നീട് വന്ന എല്ലാവര്‍ക്കും അശ്വിന് വിക്കറ്റ് സമ്മാനിച്ച് നല്‍കാനിയിരുന്നു യോഗം. ചേസ്(53), ലൂയിസ് (0), ഗബ്രിയേല്‍ (1) എന്നിവരാണ് ഇന്നു പുറത്തായത്. ബിഷു (17) പുറത്താകെ നിന്നു.

നേരത്തെ സെഞ്ചുറിയടിച്ച പൃഥ്വി ഷാ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവരുടെ മികവില്‍ ഇന്ത്യ ഒന്നാമിന്നിങ്‌സ് ഒമ്പത് വിക്കറ്റിന് 649 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. കോലി 230 പന്തില്‍ 139 റണ്‍സടിച്ചപ്പോള്‍ 154 പന്തില്‍ 134 റണ്‍സായിരുന്നു പൃഥ്വി ഷായുടെ സമ്പാദ്യം. 132 പന്തില്‍ 100 റണ്‍സുമായി ജഡേജ പുറത്താകാതെ നിന്നു. പൂജാര 86 റണ്‍സടിച്ചു.

https://twitter.com/KabaliOf/status/1048488190787690496

https://twitter.com/KabaliOf/status/1048483540713791489