‘നീ ബൗള്‍ ചെയ്യുന്നുണ്ടോ, അതോ നിന്നെ മാറ്റണോ’; കുല്‍ദീപിനോട് ധോണി പറഞ്ഞ മാസ് ഡയലോഗ് സ്റ്റംപ് മൈക്ക് പിടിച്ചെടുത്തു: വീഡിയോ

single-img
26 September 2018

രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷം നായകന്റെ തൊപ്പി അണിഞ്ഞ ധോണി പഞ്ച് ഡയലോഗുകളുമായി വീണ്ടും രംഗത്ത്. ഏഷ്യാ കപ്പില്‍ അഫ്ഗാനെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തിലായിരുന്നു ഇത്തവണ ധോണിയുടെ മാസ് ഡയലോഗ്. ബൗള്‍ ചെയ്യാനെത്തിയ കുല്‍ദീപ് യാദവ് ബൗളിംഗിനു മുന്‍പായി ഫീല്‍ഡ് ചെയ്ഞ്ച് ആവശ്യപ്പെട്ട് കൈ കാണിച്ചു.

എന്നാല്‍ കുല്‍ദീപിന്റെ ഇഷ്ടത്തിന് അനുസരിച്ച് ഫീല്‍ഡ് ചെയ്ഞ്ച് വരുത്താന്‍ ധോണി തയ്യാറായില്ല. നീ ബൗള്‍ ചെയ്യുന്നുണ്ടോ, അതോ നിന്നെ മാറ്റണോ എന്നായിരുന്നു ധോണിയുടെ മറു ചോദ്യം. തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും കുല്‍ദീപിന്റെ ആഗ്രഹത്തിന് അനുസരിച്ച് ഫീല്‍ഡ് മാറ്റാനും ധോണി തയാറായില്ല.

ധോണിയുടെ സംഭാഷണം സ്റ്റംപ് മൈക്ക് പിടിച്ചെടുക്കുകയും ചെയ്തു. നായകന്‍ രോഹിത് ശര്‍മ്മയ്ക്കും ഉപനായകന്‍ ശിഖര്‍ ധവാനും വിശ്രമം അനുവദിച്ചതോടെയാണ് ധോണിക്ക് ഇന്നലെ നറുക്ക് വീണത്. ക്യാപ്ടന്റെ ഇരുന്നൂറാമത് മത്സരം കൂടിയായിരുന്നു അത്.