ഇനി കഷണ്ടിത്തലയില്‍പ്പോലും മുടിവളരും: മുടികിളിര്‍പ്പിക്കുന്ന അദ്ഭുതക്കൂട്ട് കണ്ടെത്തി: തനി നാടന്‍ പ്രതിവിധി ഒന്ന് പരീക്ഷിച്ചു നോക്കൂ…

single-img
25 September 2018

മലയാളിയുടെ സൗന്ദര്യസങ്കല്‍പ്പത്തില്‍ മുടിക്ക് വളരെയധികം പ്രാധാന്യമുണ്ട്. നീണ്ടുകറുത്ത് ഇടതൂര്‍ന്ന കാര്‍കൂന്തല്‍ ഏതുപ്രായക്കാര്‍ക്കും ഇഷ്ടമാണ്. പക്ഷേ മുടികൊഴിച്ചിലാണ് പല സ്ത്രീകളുടെയും പരുഷന്മാരുടെയും പേടിസ്വപ്നം. ടിവി ചാനലുകളില്‍ കേശസംരക്ഷണവുമായി ബന്ധപ്പെട്ടുളള പരസ്യങ്ങള്‍ ഏറെയുണ്ടെങ്കിലും മുടിയെ ചുറ്റിപ്പറ്റിയുളള ആശങ്കകള്‍ക്ക് കുറവൊന്നും കാണുന്നില്ല.

ഒരു മനുഷ്യന്റെ തലയില്‍ ശരാശരി ഒരു ലക്ഷത്തിലേറെ മുടിയിഴകളുണ്ട്. അവയില്‍ അമ്പതോ നൂറോ ദിവസേന കൊഴിഞ്ഞാല്‍ സ്വാഭാവികമെന്നു കരുതാം. എന്നാല്‍ അതില്‍ കൂടുതല്‍ പൊഴിയുന്നുണ്ടെങ്കില്‍ ഗൗരവമായി കണ്ട് പ്രതിവിധി തേടേണ്ടതാണ്. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ചിലതരം പനികള്‍, മരുന്നുകളുടെ പാര്‍ശ്വഫലം, ത്വക്ക് രോഗങ്ങള്‍, ഭയം തുടങ്ങി പല കാരണങ്ങള്‍കൊണ്ടും തലമുടി കൊഴിയാം.

എന്തായാലും മുടിചീകുമ്പോഴും കുളിക്കുമ്പോഴുമെല്ലാം ഊര്‍ന്നുപോകുന്ന മുടിയിഴകളെയോര്‍ത്ത് ആധിപിടിക്കാത്തവര്‍ കുറവാണ്. എന്നാല്‍ അങ്ങനെയുള്ളര്‍ക്കായൊരു സന്തോഷ വാര്‍ത്തയെത്തുന്നത് അങ്ങ് ജര്‍മ്മിനിയില്‍ നിന്നാണ്. ജര്‍മ്മന്‍ ഗവേഷകരാണ് കഷണ്ടിത്തലയില്‍പ്പോലും മുടികിളിര്‍പ്പിക്കുന്ന അദ്ഭുതക്കൂട്ടിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.

ശാസ്ത്രീയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ സൗന്ദര്യക്കൂട്ട് ഉപയോഗിക്കേണ്ടതെങ്ങനെയെന്ന് അവര്‍ പറയുന്നതിങ്ങനെ : തലയില്‍ ചന്ദനതൈലം പുരട്ടുക. തുടര്‍ച്ചയായി ആറുദിവസം ഇതുചെയ്ത ആണുങ്ങളുടെ കഷണ്ടിത്തലയില്‍പ്പോലും മുടികിളിര്‍ത്തുവെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.

ഇരുപത്തിയഞ്ചു വയസ്സില്‍ കഷണ്ടി ബാധിച്ച പുരുഷന്മാര്‍ക്കിടയിലാണ് പരീക്ഷണം നടത്തിയതെന്നും തുടര്‍ച്ചയായി ചന്ദനതൈലം തലയില്‍ പുരട്ടിയ പുരുഷന്മാരില്‍ ആറു ദിവസം കഴിഞ്ഞപ്പോള്‍ത്തന്നെ പ്രകടമായ വ്യത്യാസം കണ്ടുതുടങ്ങിയെന്നും ഗവേഷകര്‍ പറയുന്നു.

നേച്ച്വര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. ചന്ദനത്തൈലത്തിന്റെ സുഗന്ധം മുടിയുടെ വളര്‍ച്ചയെ ഉദ്ദീപിപ്പിക്കുമെന്നും മുടി വളരാനും നിലനില്‍ക്കാനും ആവശ്യമായ വിറ്റാമിനുകളും ഹോര്‍മോണുകളും ചന്ദനത്തൈലത്തില്‍ അടങ്ങിയിട്ടുണ്ടെന്നും ഗവേഷകര്‍ പറയുന്നു.

മുടി വളര്‍ച്ചയില്‍ പ്രധാന ഘടകമായ പ്രോട്ടീന്‍ വര്‍ധിപ്പിക്കാന്‍ ചന്ദനത്തൈലത്തിലെ സുഗന്ധത്തിന് കഴിയുന്നതുകൊണ്ടും ശിരസ്സിലെ രോമകൂപങ്ങള്‍ക്ക് ഗന്ധം തിരിച്ചറിയാന്‍ കഴിവുള്ളതുകൊണ്ടുമാണ് ചന്ദനതൈലം മുടിവളര്‍ച്ചയില്‍ പ്രധാനപങ്കുവഹിക്കുന്നത് എന്നാണ് ഈ പഠനം പറയുന്നത്.