ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പകരം ഫീല്‍ഡിങ്ങിനിറങ്ങിയ മനീഷ് പാണ്ഡെയുടെ തകര്‍പ്പന്‍ ക്യാച്ച്: അമ്പരന്ന് ക്രിക്കറ്റ് ലോകം

single-img
20 September 2018

ഏഷ്യാകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യാ പാകിസ്ഥാന്‍ മത്സരത്തില്‍ പരിക്കേറ്റ് പുറത്തായ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പകരം ഫീല്‍ഡിങ്ങിനിറങ്ങിയ മനീഷ് പാണ്ഡെയുടെ തകര്‍പ്പന്‍ ക്യാച്ച് അമ്പരപ്പിക്കുന്നതായിരുന്നു. കേദാര്‍ ജാദവ് എറിഞ്ഞ 24 ആം ഓവറിലെ അഞ്ചാം പന്ത് പാകിസ്ഥാന്‍ നായകന്‍ ബൗണ്ടറി കടത്താന്‍ ശ്രമിച്ചെങ്കിലും മനീഷ് പാണ്ഡെ അസാമാന്യ ഫീല്‍ഡിങ് മികവില്‍ പന്ത് കൈപിടിയിലൊതുക്കുകയായിരുന്നു.

https://twitter.com/iamkhurrum12/status/1042404589528645632

 

മാലിക് പുയ്യാപ്ലേ… കൂയ്.. ഇങ്ങോട്ടുനോക്ക്’; ഫീല്‍ഡിംഗിനിടെ മലയാളികളുടെ സ്‌നേഹപ്രകടനത്തില്‍ അന്തംവിട്ട് ഷൊയ്ബ് മാലിക്ക്: വീഡിയോ വൈറല്‍

ഏഷ്യാകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യാ പാകിസ്ഥാന്‍ മത്സരം വന്‍ ആവേശത്തിലാണ് അവസാനിച്ചത്. എന്നാല്‍ മത്സരത്തിനിടെ ഷൊയ്ബ് മാലിക്കിനെ ഗാലറിയിലിരുന്ന മലയാളികള്‍ പുയ്യാപ്ലേ എന്ന് വിളിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.

‘പുയ്യാപ്ലേ…… കൂയ്…. മാലിക്ക് പുയ്യാപ്ലേ……ഇങ്ങോട്ടുനോക്ക്’

മത്സരത്തില്‍ ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെയാണ് ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സയുടെ ഭര്‍ത്താവായ ഷുഹൈബ് മാലിക്കിനെ കാണികള്‍ പുയ്യാപ്ലേ എന്ന് വിളിച്ചത്. ബൗണ്ടറിക്കരികില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന താരം ഇടയ്ക്ക് തന്റെ പേര് കേട്ട് തിരിഞ്ഞ് നോക്കുന്നുണ്ടെങ്കിലും ഒന്നും മനസിലായില്ലെന്ന് വ്യക്തം.

പ്രവാസി മലയാളികള്‍ ഏറെയുള്ള ദുബായില്‍ ഇന്നലെ മത്സരം കാണാനും നിരവധി പേര്‍ എത്തിയിരുന്നു. കണ്ണൂരുകാരായ ആരോ ആണ് ഇത്തരത്തില്‍ തമാശ ഒപ്പിച്ചതെന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്യുന്നു.

https://www.facebook.com/shameespeedikavalappil.pv/videos/1835811236535914/